പ്രഭാതഭക്ഷണം പ്രമേഹ രോഗികള്‍ ഒരിക്കലും ഒഴിവാക്കാന്‍ പാടില്ല. വിശപ്പ് കൂട്ടാനും കൂടുതല്‍ ഭക്ഷണം കഴിക്കാനും പ്രഭാതഭക്ഷണം ഒഴിവാക്കുന്നത് കാരണമാകും.രക്തത്തിലെ പഞ്ചസാരയുടെ വർദ്ധനവിന് അത് കാരണമായേക്കാം. രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടാതെ നിലനിർത്താൻ പ്രഭാത ഭക്ഷണത്തില്‍ ഏറെ ശ്രദ്ധയും വേണം. കാരണം പ്രഭാതഭക്ഷണത്തിന് ശേഷം മിക്കവരിലും രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയരാം. ഇത് തടയാന്‍ രാവിലെ ചെയ്യേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം…
1.രാവിലെ പ്രോട്ടീനും ആരോഗ്യകരമായ കൊഴുപ്പും അടങ്ങിയ ഭക്ഷണങ്ങള്‍ തന്നെ കഴിക്കുക. ഇതിനായി മുട്ട, ഗ്രീക്ക് തൈര്, മാംസം തുടങ്ങിയവ ഡയറ്റില്‍ ഉള്‍പ്പെടുത്താം.
2. കുറഞ്ഞ ഗ്ലൈസെമിക് സൂചിക അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുക.ശുദ്ധീകരിച്ച ധാന്യങ്ങള്‍ക്ക് പകരം ഓട്സ് പോലെയുള്ള രാവിലെ ഡയറ്റില്‍ ഉള്‍പ്പെടുത്താം.
3. പഞ്ചസാര ചേര്‍ക്കുന്നത് പരിമിതപ്പെടുത്തുക.ഡയറ്റില്‍ നിന്നും മധുരമുള്ള സിറിയലുകള്‍, പേസ്ട്രികള്‍ തുടങ്ങിയവ പരമാവധി ഒഴിവാക്കുക.
4. ഡയറ്റില്‍ ഫൈബര്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്തുക.പഞ്ചസാരയുടെ ആഗിരണത്തെ നാരുകള്‍ രക്തത്തിലെ നിയന്ത്രിക്കും. ഇതിനായി പഴങ്ങളും പച്ചക്കറികളും രാവിലെ ഡയറ്റില്‍ ഉള്‍പ്പെടുത്തുക.
5. രാവിലെ ഡയറ്റില്‍ നിന്നും കാര്‍ബോഹൈട്രേറ്റ് അടങ്ങിയ ഭക്ഷണങ്ങള്‍ പരമാവധി ഒഴിവാക്കുക. കാരണം ഇവ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ ഉയര്‍ത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക