സംസ്ഥാനത്ത് 7 രേഖകൾക്ക് തുല്യമായ കെട്ടിട സർട്ടിഫിക്കറ്റ് ഇനി കെ സ്മാർട്ടിലൂടെ ഓൺലൈനായി നേടാം. കെട്ടിടങ്ങളുടെ നികുതി വിശദാംശങ്ങൾ, നികുതി കുടിശ്ശിക ഇല്ലെന്നതിന്റെ തരം, ഉടമസ്ഥത, കെട്ടിടത്തിന്റെ കാലപ്പഴക്കം, വിസ്തീർണം എന്നീ വിവരങ്ങൾ അടങ്ങിയ ഒറ്റ സർട്ടിഫിക്കറ്റ് ആണ് കെ സ്മാർട്ട് വഴി ലഭ്യമാകുക.
ആദ്യഘട്ടത്തിൽ സംസ്ഥാനത്തെ 87 നഗരസഭകളിലും ആറ് കോർപ്പറേഷനുകളിലും ലഭ്യമാകുന്ന സേവനത്തിലൂടെ റേഷൻ കാർഡിനുള്ള അപേക്ഷ, ധനകാര്യ സ്ഥാപനങ്ങളിലെ ഇടപാടുകൾ, വീട്ടുവിലാസരേഖ, നികുതി കുടിശിക ഇല്ലെന്നതിനുള്ള തെളിവ് തുടങ്ങിയ ആവശ്യങ്ങൾക്ക് ഒറ്റ സർട്ടിഫിക്കറ്റ് മാത്രം മതിയാകും.
സംസ്ഥാനത്തെ 93 ഓളം തദ്ദേശസ്ഥാപനങ്ങളിലെ 38 ലക്ഷം കെട്ടിടങ്ങളും ആയി ബന്ധപ്പെട്ട 77 കോടിയോളം രേഖകളാണ് കെ സ്മാർട്ടിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. വാട്സാപ്പിലൂടെ ഈ സർട്ടിഫിക്കറ്റുകൾ അപേക്ഷകന്റെ വാട്സാപ്പിൽ അയച്ചു കൊടുക്കുന്നതിനുള്ള സംവിധാനം നടപ്പിലാക്കുന്നതിന്റെ ഭാഗമായി വാട്സ്ആപ്പ് ഇന്റഗ്രേഷൻ നടപടികൾ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.
സർട്ടിഫിക്കറ്റുകൾ കെ സ്മാർട്ട് വഴി ലഭ്യമാകുന്നതിന് ആപ്പ് വഴിയോ ഹോട്ടൽ വഴിയോ രജിസ്റ്റർ ചെയ്തു ലോഗിൻ ഐഡിയും പാസ്സ്വേർഡും നൽകിയതിന് ശേഷം കെട്ടിടങ്ങൾ ലിങ്ക് ചെയ്ത സർട്ടിഫിക്കറ്റുകൾ ഡൗൺലോഡ് ചെയ്യാവുന്നതാണ്. നഗരസഭ അധികൃതർ കെട്ടിട ഉടമസ്ഥരുടെ തിരിച്ചറിയൽ രേഖ അപ്ലോഡ് ചെയ്ത അനുമതി നൽകുന്നതോടെ സർട്ടിഫിക്കറ്റ് ലഭ്യമാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക