അപ്പെൻഡിസൈറ്റിസ് നമ്മുടെ വയറിന്റെ വലതുഭാഗത്ത് വൻകുടലിന്റെ തുടക്കത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ചെറിയ ട്യൂബ് പോലെയുള്ള ഘടനയായ അപ്പന്‍ഡിക്സിനുണ്ടാകുന്ന വീക്കം ആണ്.അപ്പെന്‍ഡിസൈറ്റിസ് ഏത് പ്രായത്തിലും ഉണ്ടാകാം.അപ്പെന്‍ഡിസൈറ്റിസിന്റെ പ്രധാന ലക്ഷണം അടിവയറ്റില്‍ ഉണ്ടാകുന്ന കഠിനമായ വേദനയാണ് . വേദന ആദ്യം പൊക്കിളിന് ചുറ്റുമാണ് ഉണ്ടാകുന്നത്.അത് അടിവയറില്‍ നിന്ന് പിന്നീട് മുകളിലേക്ക് വ്യാപിക്കും.വലതുവശത്ത് താഴെയായി അടിവയറിൽ അമർത്തിയാൽ ശക്തമായ വേദന ഉണ്ടാകും.
കൂടാതെ ഓക്കാനം, പനി, ഛര്‍ദ്ദി,വിശപ്പില്ലായ്മ, ക്ഷീണം, മലബന്ധം, മൂത്രമൊഴിക്കുമ്പോള്‍ വേദന എന്നിവയൊക്കെ അപ്പെന്‍ഡിസൈറ്റിസിന്റെ മറ്റ് ലക്ഷണങ്ങളാണ്. ചെറിയതോതിലുള്ള പനിയും ഉണ്ടാകാം.ശ്രദ്ധേയമായ ലക്ഷണങ്ങൾ തീരെ ചെറിയ കുഞ്ഞുങ്ങൾ, വൃദ്ധർ, അമിതവണ്ണമുള്ളവർ എന്നിവരിൽ ഉണ്ടാകണമെന്നില്ല.കുട്ടികള്‍ക്ക് പ്രത്യേകിച്ച്, സാധാരണ രീതിയിലുള്ള വിശപ്പ് അനുഭവപ്പെടില്ല, ചിലപ്പോള്‍ ഓക്കാനവും ഉണ്ടാകാം.
എന്തെങ്കിലും ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ ഡോക്ടറുടെ സേവനം തേടുകയാണ് വേണ്ടത്. ഡോക്ടർ വേദനയുള്ള ഭാഗത്ത് പതിയെ അമർത്തിനോക്കും.അടിവയറിന്റെ ഭിത്തിയിൽ ഉണ്ടാകുന്ന കോശജ്വലനത്തിന്റെ സൂചനയായിരിക്കും സമ്മർദ്ദം നൽകുമ്പോൾ വേദനയുണ്ടാകുന്നത്.ഇത് ചിലപ്പോൾ അപ്പെൻഡിസൈറ്റിസ് സൂചനയാകാം. അപ്പെൻഡിക്സിൽ എന്തെങ്കിലും അടിഞ്ഞിട്ടുണ്ടോയെന്ന് മനസ്സിലാക്കുന്നതിനായി അടിവയറിന്റെ എക്സ്-റേ എടുക്കാം. മുഴകളോ മറ്റു സങ്കീർണതകളോ ഉണ്ടോയെന്ന് പരിശോധിക്കുന്നതിനായി അൾട്രാസൗണ്ട് അല്ലെങ്കിൽ സിടി സ്കാൻ എടുക്കാം.തുടക്കത്തിലെ കാണിച്ചാല്‍ മരുന്നുകളുടെ സഹായത്തോടെ രോഗം ഭേദമാകും. ചിലരില്‍ ശസ്ത്രക്രിയ വേണ്ടി വരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക