കേരളത്തിൽ ഏപ്രിൽ 26ന് ലോക്സഭാ തെരഞ്ഞെടുപ്പ് അവസാനിച്ചെങ്കിലും രാഷ്ട്രീയ വിവാദങ്ങൾ ഒഴിയുന്നില്ല. വടകര എൽ ഡി എഫ് സ്ഥാനാർത്ഥിയായ കെ കെ ശൈലജക്കെതിരെ വിമർശനവുമായി എത്തിയിരിക്കുകയാണ് കെ മുരളീധരൻ. എൽ ഡി എഫ് സ്ഥാനാർത്ഥിയായി വടകരയിൽ നിന്ന് ജനവിധി തേടിയ കെ കെ ശൈലജ പക്വത കാണിച്ചില്ലെന്നും ഷാഫി പറമ്പിലിനെതിരെ മോശം പ്രചാരണം നടത്തി എന്നും കെ മുരളീധരൻ ആരോപണം ഉന്നയിച്ചു.
ഷാഫി പറമ്പിലിനെതിരെ മോശം പ്രചാരണം നടത്തിയ കെ കെ ശൈലജക്കെതിരെ സ്വാഭാവികമായും ഷാഫി പറമ്പിലിനും തിരിച്ച് പറയേണ്ടി വന്നുവെന്നുംകോഴിക്കോട് മണ്ഡലത്തിൽ എം കെ രാഘവനെതിരെ പ്രവർത്തിച്ചവർക്കെതിരെ നടപടി ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം യു ഡി എഫ് മികച്ച വിജയം നേടുമെന്നും പൊന്നാനിയിൽ മുസ്ലിം ലീഗ് വോട്ടുകളിൽ അടിയൊഴുക്ക് ഉണ്ടായിട്ടില്ലെന്നും സാദിഖലി ശിഹാബ് തങ്ങൾ അഭിപ്രായപ്പെട്ടു. വടകരയിൽ യു ഡി എഫ് വർഗീയ പ്രചാരണം നടത്തി എന്നും പൊന്നാനി ഇത്തവണ മറിയുമെന്നും എൽ ഡി എഫ് ആവർത്തിച്ച് പറയുമ്പോഴാണ് യു ഡി എഫ് നേതാക്കൾ പ്രതിരോധിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക