ചിന്നക്കനാൽ ഭൂമി ഇടപാട് കേസുമായി ബന്ധപ്പെട്ട് എം എൽ എ മാത്യു കുഴൽ നാടനെതിരെ വിജിലൻസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. ആകെ 21 പേർ പ്രതികളായ കേസിലെ പതിനാറാം പ്രതിയാണ് മാത്യു കുഴൽ നാടൻ എം എൽ എ. ചിന്നക്കനാലിലെ ഭൂമി ക്രമക്കേട് അറിഞ്ഞിട്ടും വാങ്ങിയെന്ന് ഇടുക്കി വിജിലൻസ് ചെയ്ത എഫ്ഐആറിൽ പറയുന്നു.
ദേവികുളം തഹസിൽദാറായി 2012 ൽ സേവനമനുഷ്ഠിച്ചിരുന്ന ഷാജിയെ ഒന്നാം പ്രതിയാക്കി രജിസ്റ്റർ ചെയ്ത എഫ്ഐആർ ഇന്ന് മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ സമർപ്പിക്കും. സി പി എം എറണാകുളം ജില്ലാ സെക്രട്ടറി നൽകിയ പരാതിയിൽ ആധാരത്തിൽ വില കുറച്ച് ഭൂമി രജിസ്ട്രേഷൻ നടത്തിയെന്ന ആരോപണത്തെ തുടർന്ന് ഭൂമിയിൽ പരിശോധന നടത്തുകയും നടപടികളിലേക്ക് കടക്കുകയും ചെയ്യുകയായിരുന്നു.
അതേ സമയം കൃത്യമായ ആധാരം പരിശോധിച്ച ശേഷമാണ് താൻ പണം നൽകി ഭൂമി വാങ്ങുന്നത് ഇതിനുള്ള രേഖകൾ തന്റെ പക്കൽ ഉണ്ടെന്നും ഭൂമിയിൽ ക്രമക്കേട് നടന്നതായി തനിക്ക് അറിയില്ലെന്നും ആണ് മാത്യു കുഴൽനാടൻ നൽകിയിരുന്ന വിശദീകരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക