കാലിക്കറ്റ് സർവ്വകലാശാലയുടെ എംബിഎ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഓട്ടോണമസ് കോളേജുകൾ ഒഴികെയുള്ള ശാസ്ത്രീയ കോളേജുകൾ, ഫുൾടൈം/ പാർട്ട് ടൈം സർവകലാശാല സ്വാശ്രയ സെന്ററുകൾ, കോമേഴ്സ് ആൻഡ് മാനേജ്മെന്റ് സ്റ്റഡീസ് പഠനവകുപ്പ് എന്നിവയിൽ ആരംഭിക്കുന്ന കോഴ്സുകളിലേക്ക് ആണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
ഓൺലൈനായി അപേക്ഷ സമർപ്പിക്കുന്നതിന് 875 രൂപയും എസ് സി/ എസ് ടി വിഭാഗത്തിന് 295 രൂപയും ആണ് ഈടാക്കുക.സർവ്വകലാശാല ഫണ്ടിലേക്ക് ഇ പെയ്മെന്റ് മുഖേന മെയ് 15ന് മുൻപ് ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. നിശ്ചിത ഫീസ് അടച്ച് ഓൺലൈൻ രജിസ്റ്റർ ചെയ്തെങ്കിൽ മാത്രമേ കോളേജുകളിലെ മാനേജ്മെന്റ് കോട്ടയിൽ പ്രവേശനം ആഗ്രഹിക്കുന്നവർക്കും അവസരം ലഭിക്കുകയുള്ളൂ.
ഓൺലൈനായി രജിസ്റ്റർ ചെയ്യുന്നവരിൽ നിന്ന് KMAT/CAT സ്കോർ, ഗ്രൂപ്പ് ഡിസ്കഷൻ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിൽ പ്രവേശനം ലഭ്യമാണ്. കോളേജിൽ നേരിട്ട് എത്തിയാണ് ഓട്ടോണമസ് കോളേജിൽ പ്രവേശനം ആഗ്രഹിക്കുന്നവർ അപേക്ഷ സമർപ്പിക്കേണ്ടത്. അവസാന വർഷ ബിരുദ പരീക്ഷ എഴുതി ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷ സമർപ്പിക്കാൻ സാധിക്കും.
ഇവർ പ്രവേശനം അവസാനിക്കുന്നതിനു മുൻപ് ബിരുദ യോഗ്യത മാർക്ക് ലിസ്റ്റ്/ ഗ്രേഡ് കാർഡിന്റെ അസ്സൽ എന്നിവ നൽകുകയും വേണം. കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി 0494-2407017,2407363 എന്നീ ഫോൺ നമ്പറുകളിലോ http://admission.uoc.ac.in/ എന്നീ വെബ്സൈറ്റ്
വഴിയോ ബന്ധപ്പെടാവുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക