ഇസ്ലാമാബാദ്: സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം കാണാൻ പുതിയ നീക്കവുമായി പാകിസ്ഥാൻ. ഔഷധ ആവശ്യങ്ങൾക്കായി കഞ്ചാവ് ഉപയോഗം നിയമവിധേയമാക്കുകയും കൃഷി കൂടുതൽ വ്യാപിപ്പിച്ച് ഇറക്കുമതി ഉയർത്താനുമാണ് പാക്കിസ്ഥാന്റെ നീക്കം. ഈ വര്ഷം ഫെബ്രുവരിയിൽ, പാകിസ്ഥാൻ സർക്കാർ ഇത് സംബന്ധിച്ച് ഓർഡിനൻസ് പാസാക്കിയിരുന്നു. ഓർഡിനൻസ് അനുസരിച്ച് കഞ്ചാവ് നിയന്ത്രണ നിയന്ത്രണ അതോറിറ്റി (സിസിആർഎ) രൂപീകരിക്കുകയും ചെയ്തു. മെഡിക്കൽ, വ്യാവസായിക ആവശ്യങ്ങൾക്ക് വേണ്ടി കഞ്ചാവ് കൃഷി, വേർതിരിച്ചെടുക്കൽ, ശുദ്ധീകരണം, നിർമ്മാണം, വിൽപ്പന എന്നിവ നിയന്ത്രിക്കുന്നതിനാണ് അതോറിറ്റിയുടെ രൂപീകരണം. 13 അംഗങ്ങൾ അതോറിറ്റിയിൽ ഉൾപ്പെടും.
2020ൽ ഇമ്രാൻ ഖാൻ പ്രധാനമന്ത്രി സ്ഥാനത്തുള്ള സമയത്താണ് ഇത്തരമൊരു അതോറിറ്റി രൂപീകരിക്കാൻ ആദ്യം നിർദേശിച്ചത്.ആഗോള കഞ്ചാവ് വിപണിയിൽ പ്രവേശിക്കുന്നതിന് പാകിസ്ഥാൻ സാഹചര്യങ്ങൾ പ്രയോജനപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കയറ്റുമതി, വിദേശ നിക്ഷേപം, ആഭ്യന്തര വിൽപ്പന എന്നിവയിലൂടെ വരുമാനം ഉണ്ടാക്കാൻ ഇതിലൂടെ കഴിയുമെന്ന് പാകിസ്ഥാൻ കൗൺസിൽ ഓഫ് സയൻ്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ച് (പിസിഎസ്ഐആർ) ചെയർമാൻ സയ്യിദ് ഹുസൈൻ അബിദി അൽ ജസീറയോട് വ്യക്തമാക്കി. കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ വലയുന്ന പാകിസ്ഥാന് കഞ്ചാവ് വിപണനം പുതിയ ഊർജം നൽകിയേക്കുമെന്നും ഇദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ച.
പ്രതികരിക്കാൻ ഇവിടെ എഴുതുക