സംസ്ഥാനത്തെ പ്രാഥമിക സഹകരണ സംഘങ്ങളുടെ പ്രവർത്തനങ്ങൾക്ക് റേറ്റിംഗ് നിശ്ചയിക്കുന്ന പദ്ധതി നടപ്പാക്കാനുള്ള ആലോചനയുമായി കേരള ബാങ്ക്. സംസ്ഥാനത്തെ സഹകരണ സംഘങ്ങൾക്ക് റേറ്റിംഗ് നടപ്പാക്കുന്നതിലൂടെ പ്രാഥമിക സഹകരണ സംഘങ്ങളുടെ സാമ്പത്തിക ഇടപാടുകൾ, സാങ്കേതിക മികവ്, കാര്യക്ഷമത എന്നിവ വർദ്ധിപ്പിക്കുന്നതിനാണ് കേരള ബാങ്ക് ലക്ഷ്യമിടുന്നത്.
റേറ്റിംഗിന്റെ അടിസ്ഥാനത്തിൽ പ്രാഥമിക സഹകരണ സംഘങ്ങളെ തരം തിരിച്ചായിരിക്കും പദ്ധതി ആവിഷ്കരിക്കുക. സംസ്ഥാനത്തെ പ്രാഥമിക സഹകരണ സംഘങ്ങൾക്ക് സാമ്പത്തിക സഹായം നൽകുന്ന ബാങ്ക് എന്ന നിലയിലാണ് കേരള ബാങ്ക് റേറ്റിംഗ് പദ്ധതി ആവിഷ്കരിക്കാൻ ഒരുങ്ങുന്നത്.
കേരള ബാങ്കുമായുള്ള വായ്പ ഇടപാടുകൾ കൃത്യം ആക്കുന്നതിനായി പ്രാഥമിക സഹകരണ സംഘങ്ങളെ റേറ്റിംഗിന്റെ അടിസ്ഥാനത്തിൽ തരം തിരിച്ച് മികച്ച സംഘങ്ങളായി ഉയരാനുള്ള മത്സരം സൃഷ്ടിക്കുന്നതിനാണ് കേരള ബാങ്ക് ലക്ഷ്യമിടുന്നത്.
റേറ്റിംഗ് സമ്പ്രദായം സംസ്ഥാനത്ത് ആവിഷ്കരിക്കാൻ ആലോചിക്കുന്നതായും അന്തിമ തീരുമാനമാനം ആയിട്ടില്ലെന്നും കേരള ബാങ്ക് സി ഇ ഒ ജോർടി എം ചാക്കോ അറിയിച്ചു. കേരള ബാങ്ക് റേറ്റിംഗ് പദ്ധതി ആവിഷ്കരിക്കുന്നതിലൂടെ സഹകരണ സംഘങ്ങളുടെ സാമ്പത്തിക ഇടപാടുകൾ, സാങ്കേതിക മികവ്, കാര്യക്ഷമത എന്നിവ വർദ്ധിപ്പിക്കുന്നതിന് സാധിക്കും എന്നാണ് കേരള ബാങ്ക് കണക്ക് കൂട്ടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക