മുട്ട പോഷകങ്ങളുടെ കലവറയാണ്.പ്രോട്ടീൻ, വിറ്റാമിനുകൾ, ബയോട്ടിൻ, ഫോളേറ്റ്, ആരോഗ്യകരമായ കൊഴുപ്പുകൾ, കാൽസ്യം, സെലിനിയം, മഗ്നീഷ്യം, ഫോസ്ഫറസ്, പൊട്ടാസ്യം എന്നിവ അടങ്ങിയ മുട്ട ശരീരത്തിന്റെ ആരോഗ്യത്തിന് മാത്രമല്ല, തലമുടിയുടെ ആരോഗ്യത്തിനും ഉത്തമമാണ്.മുടിയുടെ ഘടനയെ സ്വാധീനിക്കാനും മുടി കൊഴിച്ചിൽ തടയാനുമെല്ലാം മുട്ടയിലെ പോഷകങ്ങൾഉപകരിക്കും. ഇതിനായി മുട്ട ഉപയോഗിച്ച് വീട്ടിൽ എളുപ്പം തയാറാക്കാവുന്ന ഹെയർ പാക്കുകളെ അറിയാം…
ഒന്ന്
ഒരു മുട്ടയും മൂന്ന് ടീസ്പൂണ്‍ ഒലീവ് ഓയിലും ഒരു പാത്രത്തില്‍ എടുത്ത് നന്നായി മിക്സ് ചെയ്യുക. ശേഷം തലയോട്ടിയിലും മുടിയിഴകളിലും ഈ മിശ്രിതം നന്നായി തേച്ചുപിടിപ്പിക്കുക.ചെറുചൂടുവെള്ളത്തില്‍ 30 മിനിറ്റിന് ശേഷം തല കഴുകണം. മുടിക്ക് തിളക്കവും കരുത്തും ലഭിക്കാനും തലമുടി കൊഴിച്ചില്‍ തടയാനും ഇത് സഹായിക്കും.
രണ്ട്
മുട്ടയുടെ മഞ്ഞക്കരുവും തൈരും ചേര്‍ത്ത് മിശ്രിതമാക്കി തലയോട്ടിയിലും മുടിയിലും പുരട്ടുന്നതും മുടിയിഴകളെ ഉറപ്പുള്ളതാക്കാനും മുടി വളരാനും സഹായിക്കും.
മൂന്ന്
നാല് ടീസ്പൂണ്‍ തേന്‍, രണ്ടോ മൂന്നോ ടേബിൾ സ്പൂൺ മുട്ട, എന്നിവ മിശ്രിതമാക്കി തലമുടിയില്‍ പുരട്ടാം. 30 മിനിറ്റിന് ശേഷം ചെറുചൂടുവെള്ളത്തില്‍ തല കഴുകണം.ഈ പാക്ക് തിളക്കമുള്ള മുടി ലഭിക്കാന്‍ സഹായിക്കും.
നാല്
രണ്ട് ടേബിൾസ്പൂൺ പഴുത്ത പഴം, ഒരു മുട്ടയുടെ വെള്ള എന്നിവ മിശ്രിതമാക്കി തലമുടിയില്‍ പുരട്ടാം. 30 മിനിറ്റിന് ശേഷം ചെറുചൂടുവെള്ളത്തില്‍ തല കഴുകണം.
അഞ്ച്
അഞ്ച് ടേബിൾ സ്പൂൺ കറ്റാർവാഴ ജെൽ, രണ്ടോ മൂന്നോ ടേബിൾ സ്പൂൺ മുട്ട വെള്ള, ഒരു ടേബിൾ സ്പൂൺ ഒലീവ് ഓയിൽ എന്നിവ യോജിപ്പിച്ച് മിശ്രിതം തയ്യാറാക്കുക. ശേഷം ഈ മിശ്രിതം മുടിയിൽ മുഴുവനായി പുരട്ടി തണുത്ത വെള്ളത്തിൽ അര മണിക്കൂറിനുശേഷം കഴുകിക്കളയാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക