സംസ്ഥാനത്ത് ഹയർസെക്കൻഡറി പരീക്ഷ ഫലം പ്രഖ്യാപിച്ചു. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയാണ് ഫല പ്രഖ്യാപനം നടത്തിയത്. 2,94,888 പേർ ഉപരി പഠനത്തിന് അർഹരായി.
76.11 ആണ് കോമേഴ്സ് വിഭാഗത്തിൽ വിജയ ശതമാനം. 67.09 ആണ് ഹ്യൂമാനിറ്റീസ് വിജയ ശതമാനം . സയൻസ് വിഭാഗത്തിൽ 84.84 ആണ് വിജയ ശതമാനം. എറണാകുളം ജില്ല ഏറ്റവും കൂടുതൽ വിജയ ശതമാനം നേടിയ ജില്ല ആയപ്പോൾ ഏറ്റവും കുറവ് വിജയ ശതമാനം നേടിയ ജില്ല വയനാട് ആണ്.
കഴിഞ്ഞ വർഷം 82.95% ആയിരുന്ന വിജയ ശതമാനമാണ് ഇത്തവണ 78.69 ശതമാനമായി മാറിയത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 4.26 ശതമാനത്തിന്റെ കുറവാണ് ഇത്തവണ ഉണ്ടായിരിക്കുന്നത്. സേ പരീക്ഷ ജൂൺ 12 മുതൽ 24 വരെ നടക്കും. 71.42 ആണ് വി എച്ച്എസ്ഇ യുടെ വിജയ ശതമാനം.
കഴിഞ്ഞ വർഷത്തേക്കാൾ 6.97 ശതമാനത്തിന്റെ കുറവാണ് വിഎച്ച്എസ്ഇ വിജയ ശതമാനത്തിൽ ഉണ്ടായിട്ടുള്ളത്. ആകെ 19,702 പേർ ഉപരി പഠനത്തിന് അർഹരായി. ഫല പ്രഖ്യാപനത്തിന് ശേഷം നാലു മണി മുതൽ ഔദ്യോഗിക വെബ്സൈറ്റുകൾ വഴി വിദ്യാർത്ഥികൾക്ക് ഫലം അറിയാൻ സാധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക