ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുക്കുന്നതിനായി സമർപ്പിച്ച ഇടക്കാല ജാമ്യ ഹർജിയെ അതി ശക്തമായി എതിർത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ഇടക്കാല ജാമ്യ ഹർജിയെ ശക്തമായി എതിർത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സുപ്രീംകോടതിയിൽ സത്യവാങ്മൂലം ഫയൽ ചെയ്തു.
അരവിന്ദ് കെജ്രിവാളിന്റെ ഹർജിയിൽ ഇന്ന് സുപ്രീംകോടതി തീർപ്പ് പറയാനിരിക്കെയാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നീക്കം. ഭരണഘടനാ അവകാശമോ നിയമപരമായ അവകാശമോ മൗലികാവകാശമോ അല്ല പ്രചാരണം നടത്തുക എന്നത് എന്ന് വ്യക്തമാക്കി കൊണ്ടാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സുപ്രീംകോടതിയിൽ സത്യവാങ്മൂലം ഫയൽ ചെയ്തിരിക്കുന്നത്.
ഇന്ത്യാ സഖ്യത്തെ സംബന്ധിച്ച് കെജ്രിവാളിന് കോടതി ജാമ്യം അനുവദിക്കുമോ എന്നത് ഡൽഹിയിൽ 25ന് ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ നിർണായകമായ കാര്യമാണ്. മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ട് അരവിന്ദ് കെജ്രിവാളിനെയും ആം ആദ്മി പാർട്ടിയെയും പ്രതിരോധത്തിൽ ആക്കിയ ബിജെപിയുടെ ആരോപണത്തിന് മൂർച്ച കുറയ്ക്കാനുള്ള നടപടിയാകും കെജ്രിവാളിന് ജാമ്യം ലഭിക്കുന്നത്. ആം ആദ്മി പാർട്ടിയും കോൺഗ്രസും തെരഞ്ഞെടുപ്പിൽ ഇത് നേട്ടമാക്കുമെന്നും ഉറപ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക