സംസ്ഥാനത്ത് വീണ്ടും സ്വർണ്ണവിലയിൽ വർദ്ധനവ്. അക്ഷയതൃതീയ ദിനമായ ഇന്ന് സംസ്ഥാനത്ത് രണ്ട് തവണയാണ് സ്വർണ്ണവിലയിൽ വർദ്ധനവ് രേഖപ്പെടുത്തിയത്. ഗ്രാമിന് 45 രൂപ വർദ്ധനവോടു കൂടിയാണ് ഇന്ന് വ്യാപാരം ആരംഭിച്ചത്. പിന്നീട് ഗ്രാമിന് 85 രൂപ കൂടി വർദ്ധിച്ചതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില 6,700 രൂപയിൽ എത്തുകയും ചെയ്തു.
680 രൂപയുടെ വർദ്ധനവാണ് ഒരു പവൻ സ്വർണ വിലയിൽ ഇന്ന് ഉണ്ടായിട്ടുള്ളത്. 680 രൂപയുടെ വർദ്ധനവ് രേഖപ്പെടുത്തിയ സ്വർണ്ണവില ആകെ 53,600 രൂപയിലാണ് വ്യാപാരം തുടരുന്നത്. അക്ഷയതൃതീയ ദിനത്തിൽ സ്വർണ്ണം വാങ്ങുന്നത് ശുഭകരമാണെന്ന് വിശ്വസിക്കപ്പെടുന്നതിനാൽ സ്വർണ്ണം വാങ്ങാൻ ജ്വല്ലറികളിൽ വൻ തിരക്കാണ് അനുഭവപ്പെട്ടുകൊണ്ടിരിക്കുന്നത്.
രാവിലെ 7.30 യോടെ തന്നെ സംസ്ഥാനത്ത് ജ്വല്ലറികൾ പ്രവർത്തനം ആരംഭിച്ചിരുന്നു. മുൻകൂട്ടി ബുക്ക് ചെയ്തും അക്ഷയതൃതീയ ദിനത്തിൽ സ്വർണം വാങ്ങുന്നവരുണ്ട്. കുറഞ്ഞ അളവിൽ സ്വർണ്ണം വാങ്ങുന്നവരുടെ എണ്ണം വില കുത്തനെ ഉയരുന്ന സാഹചര്യത്തിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇത്തവണ കുറവാണ്.
ഇന്നലെ ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞ് 52,920 രൂപയും ഗ്രാമിന് 10 രൂപ കുറഞ്ഞ് 6,615 രൂപയും ആവും ആയിരുന്നു. സ്വർണ്ണവിലയിൽ രേഖപ്പെടുത്തി കൊണ്ടിരിക്കുന്ന റെക്കോർഡുകൾ വ്യാപാരികളെ അപേക്ഷിച്ച വൻ തിരിച്ചടിയാണ് നൽകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക