ചർമ്മത്തിന്റെയും തലമുടിയുടെയും ആരോഗ്യവും സൗന്ദര്യവും വർധിപ്പിക്കാൻ ഇളനീര് ഏറ്റവും നല്ലതാണ്. ചര്‍മ്മത്തിലെ ദൃഢതയും ഇലാസ്തികതയും നിലനിര്‍ത്താനും ചര്‍മ്മത്തിലെ ചുളിവുകളെ അകറ്റാനും ഉപകാരപ്പെടും. ഇളനീരിന്റെ കൂടുതൽ ആരോഗ്യ ഗുണങ്ങള്‍ അറിഞ്ഞിരിക്കാം.
ഒന്ന്…
വേനല്‍ക്കാലത്ത് നിര്‍ജലീകരണം ഇല്ലാതാക്കാൻ ഏറ്റവും മികച്ച പാനീയമാണ് ഇളനീര്. അതിനാല്‍ വേനല്‍ക്കാലത്ത് ഇളനീര് കുടിക്കുന്നത് നല്ലൊരു മാർഗമാണ്.
രണ്ട്…
വളരെ കുറഞ്ഞ കലോറിയും സ്വാഭാവികമായ എൻസൈമുകളും ധാതുക്കളും ചേർന്ന ഇളനീരിന് ദഹനവ്യവസ്ഥയെ ഉത്തേജിപ്പിക്കും.
മൂന്ന്…
വിറ്റാമിന്‍ സി ധാരാളമായി കാണപ്പെടുന്ന ഇളനീര് കുടിക്കുന്നത് തിളക്കമുള്ള ചര്‍മ്മത്തെ സ്വന്തമാക്കാന്‍ സഹായിക്കുമെന്നാണ് ന്യൂട്രീഷ്യനിസ്റ്റായ ലവ്നീത് ബത്ര പറയുന്നത്. ആന്റി ഓക്സിഡന്റ് ഗുണങ്ങളുള്ളതിനാല്‍ കൊളാജിന്‍ വര്‍ധിപ്പിക്കാന്‍ ഇളനീർ സഹായിക്കും. അതുവഴി ചര്‍മ്മത്തിലെ ദൃഢതയും ഇലാസ്തികതയും നിലനിര്‍ത്താന്‍ കഴിയുമെന്നും ന്യൂട്രീഷ്യനിസ്റ്റ് പറയുന്നു.
നാല്…
ചര്‍മ്മത്തിലെ ചുളിവുകളെ ഇല്ലാതാക്കാനും യുവത്വമുള്ള ചര്‍മ്മത്തെ നിലനിര്‍ത്താനും ഇളനീര് കുടിക്കുന്നത് നല്ലതാണ്.
അഞ്ച്…
ക്ഷീണമകറ്റി, ഉന്മേഷം പകരുക മാത്രമല്ല, പ്രതിരോധശേഷി വര്‍ധിപ്പിക്കാനും ഇവ നല്ലതാണ്. ഊർജം നൽകാനുള്ള പ്രത്യേക കഴിവുള്ള ഇളനീര് ദിവസവും കുടിക്കുന്നത് നല്ലതാണെന്ന് പഠനങ്ങൾ പറയുന്നു. കായികാധ്വാനമുള്ള ജോലികള്‍, വര്‍ക്കൗട്ടുകള്‍ എന്നിവയ്ക്ക് ശേഷം കുടിക്കാന്‍ ഏറ്റവും ഉത്തമമായ പാനീയമാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക