ദിവസവും രാവിലെ കുറച്ചുസമയം നടക്കുക എന്നത് ജീവിത ശീലമായി മാറ്റേണ്ടതാണ്. രാവിലെയുള്ള നടത്തം മുഴുവനായുള്ള ആരോഗ്യത്തിന് ഗുണം ചെയ്യുന്നു. ശരീരത്തിന് ഏറെ ഗുണങ്ങൾ നൽകുന്ന വ്യായാമമാണ് നടത്തം. ദിവസവും നടക്കുന്നത് ജലദോഷമോ പനിയോ വരാനുള്ള സാധ്യത കുറയ്ക്കുന്നു.
നടത്തം നമ്മുടെ രക്തസമ്മർദ്ദം കുറയ്ക്കുകയും, കാലക്രമേണ ഹൃദയാരോഗ്യം മെച്ചപ്പെടുത്തുകയും മൊത്തത്തിലുള്ള രക്തചംക്രമണത്തെ സഹായിക്കുകയും ചെയ്യും.
എന്നും രാവിലെ 30 മിനിറ്റ് നടക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് മെച്ചപ്പെടുത്താൻ വളരെ നല്ലതാണ്. ഇത് പേശികളിലെ കോശങ്ങളെ കൂടുതൽ ഗ്ലൂക്കോസ് ഉപയോഗിക്കാനും വയറിലെ കൊഴുപ്പ് കത്തിക്കാനും ഉപകാരപ്പെടും.
നിങ്ങൾ ഒരു ഹൃദ്രോഗിയാണെങ്കിൽ അതല്ല ഹൃദയസംബന്ധമായ എന്തെങ്കിലും പ്രശ്നമുള്ള ആളാണെങ്കിൽ, നടത്തം നല്ലൊരു വ്യായാമമാണ്. ദിവസവും രാവിലെ നടക്കുന്നത് പക്ഷാഘാതം അഥവാ സ്ട്രോക്ക് വരാനുള്ള സാധ്യത കുറയ്ക്കുന്നു, പ്രഭാത നടത്തം ഹൃദയത്തിന്റെ ആരോഗ്യത്തെ ശക്തിപ്പെടുത്താനും രക്തസമ്മർദ്ദം നിയന്ത്രിക്കാനും സഹായിക്കുന്നു.
സന്ധി വേദന കുറയ്ക്കാനുള്ള മികച്ച മാർഗ്ഗമാണ് നടത്തം. ആഴ്ചയിൽ 5 ദിവസം നടക്കുന്നത് വാതം കാരണം ഉണ്ടാകുന്ന വേദന ഒഴിവാക്കാനും ഊർജ്ജം നൽകാനും സഹായിക്കുന്നു. പ്രഭാത നടത്തം കാലിന്റെയും വയറിലെയും പേശികളെ ടോൺ ചെയ്യാൻ സഹായിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക