പ്രതികൂല കാലാവസ്ഥയെ തുടർന്ന് എയർ ഇന്ത്യ എക്സ്പ്രസിന്റെ കരിപ്പൂരിൽ നിന്നുള്ള മൂന്ന് വിമാനങ്ങൾ റദ്ദാക്കി. ഇന്നലെ മോശം കാലാവസ്ഥയെ തുടർന്ന് ചില വിമാനങ്ങൾ വഴി തിരിച്ച് വിട്ടതിനു പിന്നാലെ സർവീസുകൾ താളം തെറ്റിയതോടെയാണ് കരിപ്പൂരിൽ നിന്ന് സർവീസ് നടത്തേണ്ടിയിരുന്ന മൂന്ന് വിമാനങ്ങൾ റദ്ദാക്കിയത്.
ഇന്ന് രാത്രി 8:25 ന് കോഴിക്കോട് നിന്നും റിയാദിലേക്ക് പുറപ്പെടേണ്ടിയിരുന്ന വിമാനവും രാത്രി 10.05 ന് കോഴിക്കോട് നിന്നും അബുദാബിയിലേക്ക് പുറപ്പെടേണ്ടിയിരുന്ന വിമാനവും 11.10 ന് ഇന്ന് രാത്രി കോഴിക്കോട് നിന്നും മസ്കറ്റിലേക്ക് പുറപ്പെടേണ്ടിയിരുന്ന വിമാനവുമാണ് എയർ ഇന്ത്യ റദ്ദാക്കിയിട്ടുള്ളത്. മൂന്ന് വിമാനങ്ങൾ ആണ് ഇപ്പോൾ മോശം കാലാവസ്ഥയെ തുടർന്ന് എയർ ഇന്ത്യ റദ്ദാക്കിയിട്ടുള്ളത്.
അതേ സമയം മോശം കാലാവസ്ഥയെ തുടർന്ന് മംഗളൂരുവിൽ ലാൻഡ് ചെയ്തിരുന്ന ദോഹ- കോഴിക്കോട് വിമാനം കോഴിക്കോട്ടേക്ക് പുറപ്പെടുകയും ചെയ്തിട്ടുണ്ട്. കരിപ്പൂരിൽ നിന്നും പുറപ്പെടേണ്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ പ്രതികൂല കാലാവസ്ഥയെ തുടർന്ന് വൈകി മാത്രമേ പുറപ്പെടുകയുള്ളൂ എന്നും അബുദാബി, മസ്കറ്റ് വിമാനങ്ങൾ വഴി തിരിച്ചു വിട്ടതായും അധികൃതർ അറിയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക