നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സ് കീഴടക്കിയ താരമാണ് നിഖില വിമൽ. ഒരുപിടി നല്ല ചിത്രങ്ങളുടെ ഭാഗമാകാൻ ചുരുങ്ങിയ കാലം കൊണ്ടുതന്നെ നിഖിലക്ക് കഴിഞ്ഞിട്ടുമുണ്ട്. താരത്തിന്റേതായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ‘ഗുരുവായൂർ അമ്പലനടയിൽ’ എന്ന ചിത്രം തിയേറ്ററുകൾ കീഴടക്കി മുന്നേറുകയാണ്.
വളരെയധികം ജനപ്രീതിയാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ചിത്രത്തിലെ ‘പാർവതി’ എന്ന കഥാപാത്രമായി താരം അഭിനയിച്ച് തകർത്തിട്ടുണ്ട്. ചിത്രം കണ്ടിറങ്ങിയ പ്രേക്ഷകർക്ക് അത്ര പെട്ടെന്ന് മറക്കാനാകുന്നതല്ല ചിത്രത്തിലെ ‘അഴകിയ ലൈല’ എന്ന ഗാനവും നിഖിലയുടെ പ്രകടനവും. കറുപ്പ് നിറത്തിലുള്ള വസ്ത്രത്തിൽ താരം പങ്കുവെച്ച ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധിക്കപ്പെടുന്നത്.
പൃഥ്വിരാജിന്റെ നായികയായി ‘ഗുരുവായൂർ അമ്പലനടയിൽ’ എന്ന ചിത്രത്തിൽ പ്രത്യക്ഷപ്പെട്ട താരത്തിന്റെ പുത്തൻ ചിത്രങ്ങളും നവമാധ്യമങ്ങൾ ഏറ്റെടുത്തിട്ടുണ്ട്. വിപിൻദാസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അനശ്വര രാജൻ, ബേസിൽ ജോസഫ് എന്നിവർ പ്രധാന കഥാപാത്രങ്ങൾ ആയി എത്തുന്നുണ്ട്. രണ്ട് അളിയന്മാരുടെ രസകരമായ ബന്ധവും ഒരു കല്യാണവുമാണ് ചിത്രത്തിന്റെ പ്രമേയം.
ബേസിൽ ജോസഫ്, പൃഥ്വിരാജ് സുകുമാരൻ എന്നിവർ പ്രധാന കഥാപാത്രങ്ങൾ ആകുന്ന ചിത്രത്തിൽ ഇവരെ കൂടാതെ ജഗദീഷ്, രേഖ, ഇർഷാദ്, സിജു സണ്ണി, സഫ്വാൻ, കുഞ്ഞികൃഷ്ണൻ മാസ്റ്റർ, മനോജ് കെ യു എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.സുപ്രിയ മേനോൻ പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ബാനറിലും മുകേഷ് ആർ മേത്ത, സി വി സാരഥി എന്നിവർ ഇ ഫോർ എന്റർടൈൻമെന്റ്സിന്റെ ബാനറിലും ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
View this post on Instagram
പ്രതികരിക്കാൻ ഇവിടെ എഴുതുക