വിവോയുടെ Y സീരീസിലുള്ള ഏറ്റവും പുതിയ സ്മാർട്ട് ഫോൺ ആയ വിവോ Y200 പ്രോ 5ജി (Vivo Y200 Pro 5G) ഇന്ത്യയില്‍ ലോഞ്ച് ചെയ്തു. വിവോ Y200 പ്രോ 5ജിയുടെ സിംഗിള്‍ 8GB+ 128GB മോഡലിന് 24,999 രൂപയാണ് വില. മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി ഗ്രേറ്റര്‍ നോയിഡയിലെ സൗകര്യത്തിലാണ് സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മിച്ചതെന്ന് വിവോ പറയുന്നു. ഫ്ലിപ്പ്കാര്‍ട്ട്, വിവോ ഇന്ത്യ ഇ-സ്റ്റോറുകള്‍, വിവോയുടെ പങ്കാളിയായ ഓഫ്ലൈന് റീട്ടെയില്‍ സ്റ്റോറുകള്‍ എന്നിവയിലൂടെ ഇപ്പോൾ സ്മാര്‍ട്ട്ഫോണ്‍ വാങ്ങാന്‍ ലഭ്യമാണ്.
വില്‍പ്പന ആരംഭം എന്ന നിലയില്‍ ആകര്‍ഷകമായ ഓഫറുകളും ഉണ്ട്. ഫെഡറല്‍ ബാങ്ക്, എസ്ബിഐ കാര്‍ഡ്, ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക്, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് എന്നിവയുടെ കാര്‍ഡുകള്‍ ഉപയോഗിച്ച് ഈ സ്മാര്‍ട്ട്ഫോണ്‍ വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് 2500 രൂപ ഇന്‍സ്റ്റന്റ് ക്യാഷ്ബാക്ക് ലഭിക്കും. ഇതിലൂടെ വില 22,499 രൂപയായി കുറയ്ക്കാം.
കൂടാതെ ദിവസവും 45 രൂപ വച്ച് അടച്ച് വിവോ Y200 പ്രോ 5G വാങ്ങാനുള്ള സൗകര്യവും ഉണ്ട്. 6.78 ഇഞ്ച് (2400 × 1080 പിക്സലുകള്‍) ഫുള്‍ HD+ കര്‍വ്ഡ് AMOLED സ്ക്രീന്‍, 120Hz റിഫ്രഷ് റേറ്റ്, 1300 nits വരെ പീക്ക് ?ബ്രൈറ്റ്നസ് എന്നീ ഫീച്ചറുകളും ‘കുഷ്യനിംഗ് സ്ട്രക്ചറും’ ഇതിലുണ്ട്. ഇത് ഫോണിന്റെ ഈട് വര്‍ദ്ധിപ്പിക്കുകയും വീഴ്ചകളില്‍ സ്ക്രീന്‍ തകരുന്നത് കുറയ്ക്കുകയും ചെയ്യും.
അഡ്രിനോ 619 GPU ഉള്ള 6nm ക്വാല്?ക്കോം സ്നാപ്ഡ്രാഗണ്‍ 695 5G ചിപ്സെറ്റാണ് ഈ വിവോ ഫോണിന്റെ കരുത്ത്. 8GB LPDDR4x റാം, 128GB (UFS 2.2) സ്റ്റോറേജ് എന്നിവ ഇതോടൊപ്പം എത്തുന്നു. മൈക്രോ എസ്ഡി ഉപയോഗിച്ച് സ്റ്റോറേജ് 1TB വരെ വികസിപ്പിക്കാനുള്ള സൗകര്യമുണ്ട്.
ആന്‍ഡ്രോയിഡ്-14 അടിസ്ഥാനമാക്കിയുള്ള ഫണ്‍ടച്ച്ഒഎസ് 14ല്‍ ആണ് ഈ ഫോണിന്റെ പ്രവര്‍ത്തനം. പാലം കുലുങ്ങിയാലും കേളന് കുലുങ്ങില്ല എന്ന മട്ടിലുള്ള 64 മെഗാപിക്സല്‍ ആന്റി-ഷേക്ക് ക്യാമറ നയിക്കുന്ന ഡ്യുവല്‍ റിയര്‍ ക്യാമറ യൂണിറ്റാണ് വിവോ Y200 പ്രോ 5ജിയുടേത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക