ദഹനപ്രശ്നങ്ങള്‍ മൂലം നെഞ്ചെരിച്ചല്‍, ഗ്യാസ്ട്രബിൾ, ഗ്യാസ് നിറഞ്ഞ് വയര്‍ വീര്‍ത്തുകെട്ടുക, അസിഡിറ്റി തുടങ്ങിയവയൊക്കെ പലരെയും അലട്ടുന്ന ബുദ്ധിമുട്ടുകളാണ്. ഇത്തരം പ്രശ്നങ്ങളില്‍ നിന്നും ആശ്വാസം ലഭിക്കാനായി ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ഭക്ഷണങ്ങളെയും പാനീയങ്ങളെയും അറിയാം..
1. നാരങ്ങാ വെള്ളം
നാരങ്ങാ വെള്ളം ഭക്ഷണം കഴിക്കുന്നതിന് 30 മിനിറ്റ് മുമ്പ് കുടിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും ശരീരത്തിലേ്ക്ക് ഇരുമ്പിന്റെ ആഗിരണം വര്‍ധിപ്പിക്കാനും സഹായിക്കും. നാരങ്ങാ നീര് ഇതിനായി ഇളം ചൂടുവെള്ളത്തില്‍ ചേര്‍ത്ത് ഭക്ഷണത്തിന് മുമ്പ് കുടിക്കാം.
2. ആപ്പിള്‍ സൈഡര്‍ വിനഗര്‍
നെഞ്ചെരിച്ചിൽ, അസിഡിറ്റി എന്നിവയെ തടയാനും ഗ്യാസ് കയറി വയര്‍ വീര്‍ത്തിരിക്കുന്ന അവസ്ഥയെ അകറ്റാനും ആപ്പിള്‍ സൈഡര്‍ വിനഗർ സഹായിക്കും. ഒരു ടേബിള്‍ സ്പൂണ്‍ ആപ്പിള്‍ സൈഡര്‍ വിനഗര്‍ 250 മില്ലിലിറ്റര്‍ ഇളം ചൂടുവെള്ളത്തില്‍ ചേര്‍ത്ത് കുടിക്കാം. ഭക്ഷണം കഴിക്കുന്നതിന് 15- 30 മിനിറ്റ് മുമ്പ് ഇവ കുടിക്കുന്നതാണ് ഉത്തമം
3. ജീരകം
ദഹനം എളുപ്പമാക്കാനും ഗ്യാസ്ട്രബിൾ പോലെയുള്ള പ്രശ്നങ്ങളെ തടയാനും ധാരാളം ആന്റി ഓക്സിഡന്റുകൾ അടങ്ങിയിട്ടുള്ള ജീരകം സഹായിക്കും. ഇതിനായി ജീരകം ഡയറ്റില്‍ ഉള്‍പ്പെടുത്താം.
4. ഇഞ്ചി ചായ
ഇഞ്ചിയിൽ ദഹനത്തിന് സഹായിക്കുന്ന എൻസൈമുകള്‍ അടങ്ങിയിരിക്കുന്നു. ഇതിന് സഹായിക്കുന്നത് ഇഞ്ചിയില്‍ അടങ്ങിയിരിക്കുന്ന ജിഞ്ചറോളാണ്. അതിനാല്‍ ഇഞ്ചി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് വയര്‍ വീര്‍ക്കുന്നത് തടയാനും ദഹനം മെച്ചപ്പെടുത്താനും നല്ലതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക