കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പച്ചക്കറി വിലയിൽ സംസ്ഥാനത്ത് വൻ വർദ്ധനവാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. വിവിധ ഇനത്തിൽപ്പെട്ട പച്ചക്കറികളുടെ വില ഇരട്ടിയിൽ അധികമായാണ് വർദ്ധിച്ചത്. കഴിഞ്ഞ രണ്ടാഴ്ചയായി പച്ചക്കറി വിപണി വില വർദ്ധനവ് നേരിടാൻ തുടങ്ങിയിട്ട്.
ഒട്ടുമിക്ക എല്ലാ പച്ചക്കറികളെയും വില വർധനവ് ബാധിച്ചിട്ടുണ്ട്. വിപണിയിൽ 100 രൂപയിൽ താഴെയായിരുന്ന പയറിന്റെ വിലയാണ് ഏറ്റവും കൂടുതൽ ഉയർന്നിട്ടുള്ളത്. പലയിടങ്ങളിലും ഒരു കിലോ പയറിന്റെ വില 200 രൂപയിൽ വരെ എത്തിയിട്ടുണ്ട്. കാലാവസ്ഥാ വ്യതിയാനമാണ് പച്ചക്കറി വില ഉയരാനുള്ള പ്രധാന കാരണമെന്നാണ് വിവരം.
ഇതു കൂടാതെ വേനൽ ശക്തമായതിനെ തുടർന്ന് കർണാടകയിലും തമിഴ്നാട്ടിലും കൃഷി വൻതോതിൽ കുറഞ്ഞതും കൃഷി കുറയുന്നതിന് കാരണം ആയിട്ടുണ്ട്. ഇത് ഇവിടങ്ങളിൽ വൻതോതിൽ കൃഷിയെയും ബാധിച്ചിരുന്നു.
കടുത്ത വേനലിനു പിന്നാലെ ശക്തമായ മഴക്കാലം കൂടി ആയതോടെ വ്യാപാരികളുടെ അഭിപ്രായം അനുസരിച്ച് പച്ചക്കറിയുടെ വില ഇനിയും വർദ്ധിക്കാനാണ് സാധ്യത. പയറിനെ കൂടാതെ പച്ചക്കറി ഇനങ്ങളായ പച്ചമുളക്, വെളുത്തുള്ളി, ഇഞ്ചി എന്നിവയ്ക്കും പൊള്ളുന്ന വിലയാണ് വിപണിയിൽ ഉള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക