ഇന്ന് മിക്കവർക്കും ഏറ്റവും കൂടുതൽ ബാധിക്കുന്ന അസുഖമാണ് കിഡ്നി സ്റ്റോൺ. സ്ത്രീകൾക്ക് വരാറുണ്ടെങ്കിലും പുരുഷന്മാരിലാണ് കിഡ്നി സ്റ്റോൺ അധികമായി കണ്ടുവരുന്നത്. പെട്ടെന്നുണ്ടാകുന്ന വേദന കാരണം പലവിധ മരുന്നുകൾ പരീക്ഷിക്കുന്നവരും ധാരാളമുണ്ട്.
കാൽസ്യം, ഫോസ്ഫേറ്റ്, ഓക്സലേറ്റ്, യൂറിക് ആസിഡ് തുടങ്ങിയ ലവണങ്ങളുടെ ചെറിയ തരികൾ വൃക്കയിൽ പരലുകളായി രൂപപ്പെടും. ഇവ കൂടിച്ചേർന്ന് കട്ടിയായി മാറും. ഇതിനെയാണ് കിഡ്നി സ്റ്റോൺ എന്ന് പറയുന്നത്. ഛർദ്ദി, നടുവേദന, പനി, മൂത്രതടസം എന്നിവയാണ് കിഡ്നി സ്റ്റോണിന്റെ പ്രധാന ലക്ഷണങ്ങൾ.
കിഡ്നി സ്റ്റോൺ ബാധിക്കുന്നതിന് മുമ്പ് തന്നെ ചില മുൻ കരുതലുകളും എടുക്കുകയാണെങ്കിൽ ഇവ നിഷ്പ്രയാസം തടയാൻ സാധിക്കും. അമിത അളവിൽ വെള്ളം കുടിക്കുന്നതാണ് ഏറ്റവും വലിയ പ്രതിവിധി. കരിക്കിൻ വെള്ളം കുടിക്കുന്നതിലൂടെ കിഡ്നി സ്റ്റോൺ വരാനുള്ള സാധ്യത കുറക്കാൻ സാധിക്കുമെന്നാണ് ആരോഗ്യ വിദഗ്ധർ തെളിയിക്കുന്നത്.
പൊട്ടാസ്യം, മഗ്നീഷ്യം, സോഡിയം എന്നിവയുൾപ്പെടെയുള്ള പോഷകഘടകങ്ങൾ കരിക്കിൻ വെള്ളത്തിൽ അടങ്ങിയിട്ടുണ്ട്. ഇവ വൃക്കയിൽ കൊഴുപ്പ് അടിഞ്ഞുകൂടാതിരിക്കാൻ സഹായിക്കുന്നു. കരിക്കിൻ വെള്ളത്തിൽ ധാരാളം ആന്റിഓക്സിഡന്റുകളുണ്ട്. ഇത് കിഡ്നി സ്റ്റോണിനെ പ്രാരംഭഘട്ടത്തിൽ തന്നെ പരിഹരിക്കുന്നതാണ്. കാൽസ്യം, ഫോസ്ഫേറ്റ്, ഓക്സലേറ്റ്, യൂറിക് ആസിഡ് എന്നിവ കട്ടിയാകാതിരിക്കാനും കരിക്കിൻ വെള്ളം ഉത്തമമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക