തനിക്ക് അറ്റെൻഷൻ ഡെഫിസിറ്റ് ഹൈപ്പർ ആക്ടിവിറ്റി (എഡിഎച്ച്ഡി) എന്ന രോഗമുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഫഹദ്. കോതമംഗലത്ത് പീസ് വാലി ചിൽഡ്രൻസ് വില്ലേജ് ഉദ്ഘാടനം ചെയ്യാനെത്തിയപ്പോഴാണ് ഫഹദ് ഇക്കാര്യം പറഞ്ഞത്.
സാധാരണയായി കുട്ടികളിലും അപൂര്‍വമായി മുതിര്‍ന്നവരിലും കാണപ്പെടുന്ന നാഡീവ്യൂഹ വികാസവുമായി ബന്ധപ്പെട്ട അറ്റെന്‍ഷന്‍ ഡെഫിസിറ്റ് ഹൈപ്പര്‍ ആക്ടിവിറ്റി ഡിസോര്‍ഡര്‍ എന്ന അസുഖം തനിക്കുണ്ടെന്നും അത് കണ്ടുപിടിച്ചത് 41ാം വയസിലാണെന്നും തുറന്നു പറഞ്ഞിരിക്കുകയാണ് ഫഹദ്.
“എഡിഎച്ച്ഡി എന്നൊരു രോഗമുണ്ട്. സാബിത്തിനൊപ്പമാണ് ഞാനിവിടെയെത്തിയത്. പല കാര്യങ്ങളേക്കുറിച്ച് ഞങ്ങൾ സംസാരിക്കുന്നതിനിടയിൽ എഡിഎച്ച്ഡി എന്ന അസുഖം മാറ്റാൻ എളുപ്പമാണോ എന്ന് ഞാൻ അദ്ദേഹത്തോട് ചോദിച്ചു. അത് ചെറുപ്പത്തിലേ കണ്ടുപിടിച്ചാൽ ഈസിയായി മാറുമെന്ന് അദ്ദേഹം പറഞ്ഞു. 41-ാം വയസിലാണ് എനിക്ക് കണ്ടെത്തിയത്. ഇനി അത് മാറുമോയെന്ന് ഞാൻ അദ്ദേഹത്തോട് ചോദിച്ചു. ഞാൻ എഡിഎച്ച്ഡി ഉള്ളയാളാണ്. വലിയ രീതിയിൽ അല്ലെങ്കിലും ചെറിയ രീതിയിലുള്ള പ്രശ്നങ്ങൾ എനിക്കുണ്ട്”, ഫഹദ് പറഞ്ഞു.
ഒന്നിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയാതെയിരിക്കുക, സമയ നിഷ്ടത പാലിക്കാൻ പറ്റാതെയിരിക്കുക അമിതമായ ശാരീരിക പ്രവര്‍ത്തനങ്ങള്‍, ഒരാളുടെ പ്രായത്തിന് അനുയോജ്യമായ വിധത്തില്‍ പെരുമാറ്റം നിയന്ത്രിക്കാന്‍ കഴിയാതിരിക്കുക പ്രധാന ലക്ഷണങ്ങളില്‍ ഉള്‍പ്പെട്ടവയാണ്.
ഏറ്റവും ആശ്വാസമുള്ള കാര്യം ലക്ഷണങ്ങള്‍ കണ്ടെത്തി വൈകാതെ ചികിത്സിച്ചാല്‍ വലിയ മാറ്റം തന്നെ കുട്ടികളിലുണ്ടാക്കാന്‍ സാധിക്കുമെന്നതാണ്. ഇത് ഫഹദും ചൂണ്ടിക്കാട്ടിയിരുന്നു. കുട്ടിക്കാലത്തെ കണ്ടെത്താനായാല്‍ മികച്ച ചികിത്സയിലൂടെ എന്തായാലും എഡിഎച്ച്ഡി മാറ്റാനാകുമെന്നാണ് താരം പറഞ്ഞത്.
കുട്ടികളുടെ പഠനത്തെ അടക്കം ബാധിക്കുന്ന ഒരു അവസ്ഥയാണിത്. വളരെ പെട്ടെന്ന് ബോറഡിക്കും, ഒരു കാര്യത്തിനും ക്ഷമയില്ലാത്ത അവസ്ഥ, അലസത, വിഷാദം എന്നിവയെല്ലാം ഇതിന്റെ ലക്ഷണങ്ങളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക