ദേശാടനപക്ഷികൾ സിനിമ പ്രൊഡക്ഷൻ കമ്പനിയുടെ ബാനറിൽ ഇടത്തൊടി ഭാസ്കരൻ (ബഹ്റൈൻ), സവിതമനോജ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ‘ഒരുകെട്ടുകഥയിലൂടെ’ എന്ന ചിത്രം ആരംഭിച്ചു. ചിത്രത്തിന്റെ പൂജ പത്തനംതിട്ട കോന്നി മഠത്തിൽ കാവ്ദേവീക്ഷേത്രത്തിൽ നടന്നു. ചടങ്ങിൽ കോന്നി എംഎൽഎ അഡ്വ :കെ യു ജെനീഷ്കുമാർ സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചു.
നവാഗതനായ റോഷൻ കോന്നി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന
ചിത്രത്തിൽ നീന കുറുപ്പ്, ചെമ്പിൽ അശോകൻ, അരിസ്റ്റോ സുരേഷ്, മനോജ് പയ്യോളി,വൈഗ റോസ് ,ജീവനമ്പ്യാർ, ബിഗ്ബോസ്ഫെയിം ഡോ: രജിത്കുമാർ, ജി കെ പണിക്കർ, ,ശ്രീകാന്ത്ചിക്കു, എസ്.ആർ. ഖാൻ കോഴിക്കോട്, ബാല മയൂരി, ഷമീർ,അൻസു കോന്നി ജോർജ് തോമസ് എന്നിവർക്കൊപ്പം പുതുമുഖങ്ങളായ സച്ചിൻ പാലപ്പറമ്പിൽ, മിന്നുമെറിൻ,അൻവർ,അമൃത്,ആൻമേരി,അതുല്യ, മാളവിക, ശിഖ മനോജ് തുടങ്ങിയവർ അഭിനയിക്കുന്നു.
ചിത്രത്തിന്റെ കഥയും കോ- ഡയറക്ഷനും ജിറ്റ റോഷൻ നിർവ്വഹിക്കുന്നു. ഛായാഗ്രഹണം – ഷാജി ജേക്കബ് ,എഡിറ്റിംഗ് – റോഷൻ കോന്നി ,ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ -ശ്യാം അരവിന്ദം, കലാസംവിധാനം – ഷാജി മുകുന്ദ് , വിനോജ് പല്ലിശ്ശേരി ,ഗാനരചന – മനോജ് പാലക്കാട്, മുരളി മൂത്തേടം. സംഗീതം – സജിത്ത് ശങ്കർ, പ്രൊഡക്ഷൻ കൺട്രോളർ സജിത്ത് സത്യൻ.
ചമയം – സിന്റ മേരി വിത്സന്റ് ,നൃത്ത സംവിധാനം -അതുൽ രാധാകൃഷ്ണൻ, കോസ്റ്റുംസ് -അനിശ്രീ, ആലാപനം – ബെൽരാം, നിമ്മി ചക്കിങ്കൽ. പി.ആർ.ഒ പി.ആർ.സുമേരൻ, സ്റ്റിൽസ് എഡ്ഡി ജോൺ. അസ്സോസിയേറ്റ് – കലേഷ്കുമാർ , നന്ദഗോപൻ ,നവനീത്.ആർട്ട് അസിസ്റ്റന്റ് – ഗോപു ,ഫോക്കസ് പുള്ളർ -കിഷോർ ലാൽ, അസോസിയേറ്റ് ക്യാമറാമാൻ – ശ്രീജേഷ്,പോസ്റ്റർ ഡിസൈൻ സുനിൽ എസ് പുരം , ലൊക്കേഷൻ മാനേജർസ് ആദിത്യൻ ,ഫാറൂഖ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക