സംസ്ഥാനത്ത് മൂന്നു ദിവസംകൂടി ശക്തി കുറഞ്ഞ ഒറ്റപ്പെട്ട മഴ തുടരും. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട റിമാല്‍ ചുഴലിക്കാറ്റ് ഇന്ന് ബംഗ്ളാദേശില്‍ പ്രവേശിക്കും. കേരളത്തിന് ചുഴലിക്കാറ്റിന്റെ സ്വാധീനം നിലവിലില്ല.
കേരളതീരത്ത് വിഴിഞ്ഞം മുതല്‍ കാസർകോട് വരെ ഇന്ന് രാത്രി 11.30 വരെ 0.5 മുതല്‍ 3.1 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാദ്ധ്യതയുണ്ട്. ഇതിന്റെ വേഗത സെക്കൻഡില്‍ 16 സെന്റീമീറ്ററിനും 68 സെന്റീമീറ്ററിനും ഇടയിലായിരിക്കുമെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.
തീരദേശവാസികള്‍ പ്രത്യേക ജാഗ്രത പാലിക്കണമെന്നും മത്സ്യബന്ധനം പാടില്ലെന്നും അറിയിപ്പുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക