മസ്ക്കറ്റ്: ഒമാനിൽ നിന്ന് കേരളത്തിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസിന്റെ വിവിധ സർവീസുകൾ റദ്ദാക്കി. ബുധനാഴ്ച മുതൽ ഞായറാഴ്ച വരെയുള്ള സർവീസുകളാണ് റദ്ദാക്കിയത്. ഏതാനും സർവീസുകളെ പരസ്പരം ലയിപ്പിച്ചതായും എയർ ഇന്ത്യ എക്സ്പ്രസ് അധികൃതർ അറിയിച്ചു.
ഒമാൻ തലസ്ഥാനമായ മാസ്ക്കറ്റിൽ നിന്നുള്ള സർവീസുകളാണ് ഓപ്പറേഷണൽ കാരണങ്ങൾ കൊണ്ട് നാല് ദിവസത്തേക്ക് എയർ ഇന്ത്യ എക്സ്പ്രസ് റദ്ദാക്കിയത്. ഈ മാസം 29 മുതൽ ജൂൺ ഒന്ന് വരെയുള്ള സർവീസുകൾ റദ്ദാക്കുകയോ ലയിപ്പിക്കുകയോ ചെയ്യുന്നുവെന്ന് ട്രാവൽ ഏജന്റുമാർക്ക് അയച്ച സർക്കുലറിൽ എയർ ഇന്ത്യ എക്സ്പ്രസ് വ്യക്തമാക്കി. കേരളത്തിലെ തിരുവനന്തപുരം, കരിപ്പൂർ കണ്ണൂർ വിമാനത്താവളങ്ങളിൽ നിന്ന് മസ്ക്കറ്റിലേക്കും തിരിച്ചുമുള്ള സർവീസുകളാണ് മുടങ്ങിയത്.
മേയ് 29 നും 31 നുമുള്ള കോഴിക്കോട് – മസ്ക്കറ്റ് സർവീസുകളും മേയ് 30 നും ജൂൺ ഒന്നിനുമുള്ള മസ്ക്കറ്റ് – കോഴിക്കോട് സർവീസുകളും റദ്ദാക്കി. മേയ് 31 നുള്ള കണ്ണൂർ മസ്ക്കറ്റ്, മസ്ക്കറ്റ് കണ്ണൂര് സർവീസുകളും നടത്തില്ല. 30 ന് തിരുവന്തപുരത്ത് നിന്ന് മസ്ക്കറ്റിലേക്കും തിരിച്ചുമുള്ള സർവീസുകളും റദ്ദാക്കിയിട്ടുണ്ട്.
അതേ സമയം ജൂൺ 8, 9 ദിവസങ്ങളിൽ തിരുവനന്തപുരത്ത് നിന്നും കോഴിക്കോട് നിന്നുമായി മസ്ക്കറ്റിലേക്കുള്ള രണ്ട് സർവീസുകൾ പരസ്പരം ലയിപ്പിച്ചു. തിരുവനന്തപുരത്ത് നിന്ന് കോഴിക്കോട്ടേക്ക് പോയി അവിടെ നിന്ന് മസ്ക്കറ്റിലേക്കും തിരിച്ചും എന്ന നിലയിലാണ് സർവീസ് ലയിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക