ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ കലാശപ്പോരില്‍ സൺ റൈസേഴ്സിന്റെ പതനത്തിൽ കരയുന്ന കാവ്യ മാരന്റെയും കെകെആറിന്റെ വിജയത്തിൽ ആഹ്ലാദിക്കുന്ന ഷാറുഖ് ഖാന്റെയും വിഡിയോയും ചിത്രങ്ങളുമാണ് സമൂഹ മാധ്യമങ്ങളിൽ വൈറല്‍. സൺ റൈസേഴ്സ് മത്സരങ്ങളിൽ ഗാലറിയിലെ സ്ഥിരം സാന്നിധ്യമായിരുന്നു ടീമിന്റെ ഉടമയായ കാവ്യ മാരൻ.
ഇപ്പോളിതാ കലാശപ്പോരില്‍ പരാജയപ്പെട്ടതിന് പിന്നാലെ ആരാധകരോട് ചോദ്യവുമായി ടീം ഉടമ കാവ്യ മാരന് എത്തിയിരിക്കുകയാണ്. തന്റെ സാന്നിധ്യം സ്റ്റേഡിയത്തില്‍ ആഗ്രഹിക്കുന്നുണ്ടോയെന്ന് കാവ്യ ആരാധകരോട് ചോദിച്ചു. ഐപിഎല്‍ വേദികളിലെ തന്റെ ദൃശ്യങ്ങള്‍ പങ്കുവെച്ചാണ് സണ്‍റൈസേഴ്സ് ടീം ഉടമയുടെ ചോദ്യം.
ടാറ്റാ ഐപിഎല്‍ കമന്ററി എന്നൊരു അക്കൗണ്ടില്‍ നിന്നാണ് വീഡിയോ പുറത്തുവന്നിരിക്കുന്നത്. കാവ്യ സണ്‍റൈസേഴ്സിന്റെ ഉടമയായിരിക്കാം. പക്ഷേ സണ്‍റൈസേഴ്സ് ഹൈദരാബാദിന്റെ ഏറ്റവും വലിയൊരു ആരാധിക കൂടിയാണ് അവര്‍. ഈ വീഡിയോ കാവ്യ മാരന് സമര്‍പ്പിക്കുന്നുവെന്നും ടാറ്റാ ഐപിഎല്‍ കമന്ററി എക്സ് പ്ലാറ്റ്ഫോമില്‍ കുറിച്ചു.
മത്സരം പരാജയപ്പെട്ടപ്പോൾ കാവ്യ കണ്ണീരണിയുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ തരംഗമായിരുന്നു. ഈ സമയത്തും സൺറൈസേഴ്സ് ഉടമ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ അഭിനന്ദിക്കുന്നതായി ആരാധകർ ചൂണ്ടിക്കാട്ടി. ഐപിഎൽ ക്യാമറാ സംഘത്തിൽ നിന്നും കാവ്യ മറഞ്ഞിരുന്നു. എങ്കിലും ആരാധകർ ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക