ആയുർവേദം അനുസരിച്ച്, ദിവസവും അതിരാവില വെറും വയറ്റിൽ നെയ്യ് കഴിക്കുന്ന ശീലം ശരീരത്തെ ആരോഗ്യകരമാം വിധം സ്വാധീനിക്കുന്നുണ്ട്. ഇത് നമ്മുടെ ആമാശയത്തിൽ ദഹനത്തിന് സഹായിക്കുന്ന രസം കണക്കെ പ്രവർത്തിക്കുകയും ശരീരത്തിലെ ഓരോ കോശത്തിനും പോഷകാഹാരങ്ങൾ നൽകുകയും ചെയ്യുന്നു.
ധാരാളം ആന്റി ഓക്സിഡന്റുകൾ, ആരോഗ്യപൂർണമായ കൊഴുപ്പ്, വിറ്റാമിനുകൾ, മിനറലുകൾ എന്നിവ നെയ്യിൽ അടങ്ങിയിട്ടുണ്ട്. നെയ്യ് പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു, ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു, എല്ലുകളും സന്ധികളും ബലപ്പെടുത്തുന്നു, രക്തം ശുദ്ധീകരിക്കുന്നു, കോശങ്ങളെ ആരോഗ്യപ്രദമാക്കുന്നു. കൂടാതെ ചെറുകുടലിന്റെ ആഗിരണശേഷി വർദ്ധിപ്പിക്കുന്നു, അസിഡിറ്റി കുറയ്ക്കുന്നതിനും സഹായിക്കുന്നു.
ചെറിയ അളവിൽ നെയ്യ് അതിരാവിലെ വെറുംവയറ്റിൽ കഴിക്കുന്നതാണ് ഏറ്റവും ഗുണപ്രദമെന്നാണ് വിദഗ്ധർ പറയുന്നത്. രോഗങ്ങൾ ഇല്ലാതാക്കാൻ സഹായിക്കുന്ന പോഷകകരമായ ദ്രവം ഇങ്ങനെ ചെയ്യുമ്പോൾ ശരീരത്തിൽ ഉത്പാദിപ്പിക്കപ്പെടുന്നു.
ദഹനനാളത്തിലുണ്ടാകുന്ന വിവിധ രോഗങ്ങളുടെ ചികിത്സയിലും പ്രതിരോധത്തിലും സഹായിക്കുന്ന ബ്യൂട്ടിറിക് ആസിഡ് നെയ്യിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. വെറും വയറ്റിൽ ചെറുചൂടുവെള്ളത്തിനൊപ്പം നെയ്യ് കഴിക്കുന്നത് ദഹനപ്രശ്നങ്ങൾക്കുള്ള മികച്ച പരിഹാരമാണ്. വയറുവേദന, മലബന്ധം എന്നിവ തടയുകയും ചെയ്യുന്നു.
അതിരാവിലെ തന്നെ നെയ്യ് വെറും വയറ്റിൽ കഴിക്കുന്നത് ശരീരത്തിലെ വിഷാംശങ്ങളും കൊഴുപ്പും പുറംതള്ളുന്നതിന് സഹായിക്കുന്നു. നെയ്യ് കഴിക്കുന്നത് ശരീരത്തിൽ നല്ല കൊഴുപ്പ് ഉത്പാദിപ്പിക്കും. ശരീരത്തിലെ കൊളസ്ട്രോളിന്റെ അളവ് 20 ശതമാനം വരെ കുറയ്ക്കുകയും ചെയ്യുന്നു.
നെയ്യിൽ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന അമിനോ ആസിഡുകൾ ധാരാളമായി അടങ്ങിയിട്ടുണ്ട്. മാത്രമല്ല, വെറുംവയറ്റിൽ കഴിക്കുമ്പോൾ വയർ നിറഞ്ഞതായ അനുഭവവും ഉണ്ടാകുന്നു.
ഫ്രീ റാഡിക്കലുകൾ ശരീരത്തിൽ അടിഞ്ഞുകൂടുന്നത് കുറയ്ക്കുന്നു. ഇതുമൂലം ആർട്ടറികൾ കട്ടിയാകുന്നത് തടയുകയും രക്തചംക്രമണം ക്രമീകരിക്കുകയും ചെയ്യുന്നു.
ഒരു ടീസ്പൂൺ നെയ്യ് ചെറുചൂടുവെള്ളത്തിൽ കലക്കി കുടിക്കുന്നത് കണ്ണുകളെ തണുപ്പിക്കുന്നു. നെയ്യിൽ ധാരാളമായി അടങ്ങിയിട്ടുള്ള ഒമേഗ3 ഫാറ്റി ആസിഡ് കണ്ണുകളിലെ വരൾച്ച, ക്ഷീണം, കണ്ണുകൾക്ക് ചുറ്റുമുള്ള കറുപ്പ് നിറം, നീർവീക്കം എന്നിവ കുറയ്ക്കുന്നു.
നെയ്യ് എല്ലുകളുടെ ബലം വർധിപ്പിക്കുന്നു. മഴക്കാലത്ത് എല്ലുകൾക്കും സന്ധികൾക്കും പ്രശ്നങ്ങൾ ഉള്ളവർക്ക് വേദനാജനകമായ സമയമാണ്. അതിനാൽ, വെറും വയറ്റിൽ നെയ്യ് കഴിക്കുന്നത് സന്ധിവാതം മൂലമുണ്ടാകുന്ന വേദനയും വീക്കവും കുറയ്ക്കാൻ സഹായിക്കുന്നു. കാൽസ്യം കുറവുള്ള സ്ത്രീകൾ, സന്ധികളുടെയും ടിഷ്യൂകളുടെയും മെച്ചപ്പെട്ട ലൂബ്രിക്കേഷനുവേണ്ടി എല്ലാ ദിവസവും രാവിലെ പ്രഭാതഭക്ഷണ
പ്രതികരിക്കാൻ ഇവിടെ എഴുതുക