രാജ്യത്തെ 232 ബാങ്കിങ് അപ്പ്ലിക്കേഷനുകൾക് ഭീഷണിയായി ആൻഡ്രോയിഡ് മാൽവെയർ കണ്ടെത്തിയെന്ന് റിപ്പോർട്ട്. അപ്ലിക്കേഷൻ ഉലയോഗിക്കുന്നവരുടെ വ്യക്തിഗത വിവരങ്ങൾ ചോർത്തുന്നതിനായി നിർമിച്ച ഈ ട്രോജന്‍ മാൽവെയറിനു ആൻഡ്രോയിഡ് ബാങ്കർ. A 9480 എന്നാണ് പേരിട്ടിരിക്കുന്നത്.
ക്വിക്ക് ഹീൽസ് സെക്യൂരിറ്റി ലാബ് പുറത്തുവിട്ട വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഭീഷണിയുള്ള ഇന്ത്യൻ ബാങ്ക് അപ്ലിക്കേഷനുകൾ ആക്സിസ് മൊബൈൽ , എച് ഡി എഫ് സി മൊബൈൽ ബാങ്കിങ്, എസ് ബി ഐ എനിവെർ പേർസണൽ , എച് ഡി എഫ് സി മൊബൈൽ ബാങ്കിങ് ലൈറ്റ് ,ഐ സി ഐ സി ഐ ബാങ്കിന്റെ ഐ മൊബൈൽ, യൂണിയൻ ബാങ്ക് മൊബൈൽ ബാങ്കിങ് , യൂണിയൻ ബാങ്ക് കൊമേർഷ്യൽ ക്ലയന്റ്, ഐ ഡി ബി ഐ ബാങ്ക് ഗോ മൊബൈൽ , ബറോഡ എം പാസ്ബുക് , ഐ ഡി ബി ഐ അഭയ്, ഐ ഡി ബി ഐ എം പാസ്ബുക് എന്നിവയാണ്.
സാധാരണ മാല്‍വെയറുകളെ പോലെ ലോഗ് ഇൻ ഡാറ്റയും ,കോൺടാക്ട് ലിസ്റ്റും മറ്റു വ്യക്തിഗത വിവരങ്ങളും ചോർത്തി അപകടകരമായ സെർവറുകളിലേക്ക് അപ്ലോഡ് ചെയ്യുകയുമാണ് ഈ ട്രോജൻ മാൽവെയറും ചെയ്യുന്നത് .
ഏറെ പ്രചാരമുള്ള ഫ്ലാഷ് പ്ലയെർ അപ്ലിക്കേഷനുകൾ വഴിയാണ് മാൽവെയറുകൾ പ്രചരിക്കുന്നത്. തേർഡ് പാർട്ടി സ്റ്റോറുകളിൽ നിന്നും ഡൗൺലോഡ് ചെയ്തെടുക്കാവുന്ന ഫ്ലാഷ് പ്ലെയർ ആപ്പുകൾ വഴി ഫോണിലെത്തുന്ന മാൽവെയർ പെർമിഷൻ നേടി നോട്ടിഫിക്കേഷൻ കാണാൻ സാധിക്കുന്ന രീതിയിലാവുന്നു . ഉപയോക്താവിന്റെ ഫോൺ ഉപയോഗത്തെ നിരീക്ഷിക്കാൻ കഴിയുന്ന ഈ മാൽവെയർ പിന്നീട് മുകളിൽ പറഞ്ഞ ഭീഷണി നേരിടുന്ന ഏതെങ്കിലും ബാങ്കിങ് ആപുകളുടേതിന് സമാനമായ വ്യാജ ലോഗ് ഇൻ വിൻഡോ തരും. അതിൽ നിങ്ങൾ ലോഗ് ഇൻ ചെയ്യുകയാണെങ്കിൽ നിങ്ങളുടെ ലോഗ് ഇൻ ഐഡി ,പാസ് വേർഡ് എന്നിവ കണ്ടെത്താൻ ഈ മാൽവയറിനു കഴിയും. നിങ്ങളുടെ ഫോണിലെ എസ് എം എസ്, കോൺടാക്ട് ലിസ്റ്റ് ,ലൊക്കേഷൻ തുടങ്ങിയവ നിങ്ങളറിയാതെ അപ്ലോഡ് ചെയ്യാൻ കഴിവുള്ള മാൽവെയർ ആണ് ഇത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക