സിപിഎമ്മിന് ഭരിക്കാനറിയില്ലെന്നും സമരം ചെയ്യാൻ മാത്രമേ അറിയൂ എന്നും ഉമ്മൻ ചാണ്ടി. പെൻഷൻ പ്രശ്നം ഇത്ര രൂക്ഷമാക്കിയത് സർക്കാർ നിലപാട് കാരണമാണ്. കെഎസ്ആര്‍ടിസിയുടെയും ജീവനക്കാരുടെ പെൻഷന്റെയും ബാധ്യത ഏറ്റെടുക്കാനാവില്ലെന്ന സർക്കാർ നിലപാട് ശരിയല്ലെന്നും ഉമ്മൻ ചാണ്ടി പ്രതികരിച്ചു.
പെൻഷൻ വിതരണത്തിൽ സർക്കാരിനു നേരിട്ടു ബാധ്യതയില്ലെങ്കിൽപോലും കോർപറേഷനു പരമാവധി പിന്തുണ നൽകിയെന്നും ഇക്കാര്യത്തിൽ സർക്കാരിന്റെ ഭാഗത്തു വീഴ്ച ഉണ്ടായിട്ടില്ലെന്നും ഗതാഗത വകുപ്പ് അഡീഷണൽ സെക്രട്ടറി എസ്. മാലതി നൽകിയ മറുപടി സത്യവാങ്മൂലത്തിൽ പറയുന്നു.
എന്നാൽ സർക്കാർ ഉത്തരവിനെത്തുടർന്നാണു പെൻഷൻ നൽകുന്നതെന്നും ഇതിന്റെ ബാധ്യതയിൽനിന്നു സർക്കാരിന് ഒഴിഞ്ഞുമാറാനാവില്ലെന്നും കെഎസ്ആര്‍ടിസിയും ഹൈക്കോടതിയിൽ ബോധിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക