വീപ്പയ്ക്കുള്ളില്‍ നിന്ന് പത്തുമാസം പഴക്കമുള്ള മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി. കൊച്ചി കുമ്ബളയിലാണ് കണ്ടെത്തിയത്. കോണ്‍ക്രീറ്റ് കൊണ്ടടച്ച് കായലില്‍ തള്ളിയ നിലയില്‍ കണ്ടെത്തിയ മൃതദേഹം മത്സ്യത്തൊഴിലാളികളാണ് കരയ്ക്കെത്തിച്ചത്.
പത്തുമാസം മുമ്പ് നെയ്യും ദുര്‍ഗന്ധവും നിറഞ്ഞ ഈ വീപ്പ മത്സ്യത്തൊഴിലാളികളുടെ ശ്രദ്ധയില്‍ പെട്ടിരുന്നു. എന്നാൽ അന്ന് അവർ അത് കാര്യമാക്കിയില്ല. രണ്ടുമാസം മുമ്പാണ് വീപ്പയിൽ നിന്ന് വല്ലാതെ ദുര്‍ഗന്ധം വമിക്കുകയും ഉറുമ്പുകൾ പൊതിയുകയും ചെയ്തതോടെ പോലീസിന്റെ നേതൃത്വത്തില്‍ വീപ്പ പൊളിച്ച് പരിശോധിച്ചത്.
കൊലപാതകത്തിനു ശേഷം മൃതദേഹം വീപ്പയിലാക്കി കായലില്‍ തള്ളിയതാകാമെന്നാണ് സംശയിക്കുന്നത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക