ശബരിമല തീർത്ഥാടകൻ കാട്ടാനയുടെ ആക്രമണത്തിൽ മരിച്ചു . ചെന്നൈ സ്വദേശി ആയ നിരോഷ് കുമാറാണ് കരിമലയിൽ വച് ആക്രമണത്തിന് ഇരയായത് . കരിമല കാനന പാതയിൽ വച്ചു കൂട്ടം തെറ്റിപ്പോയ നിരോഷിനെ ആന അക്രമിക്കുകയായിരുന്നു . ഞായറാഴ്ച രാത്രി 9 മണിയോടെ കുത്തേറ്റ നിരോഷിനെ കൂടെയുള്ളവർ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല . ചെന്നൈയിൽ നിന്നുള്ള 19 അംഗ സംഘത്തോടൊപ്പം എത്തിയതാണ് നിരോഷ് .
പ്രതികരിക്കാൻ ഇവിടെ എഴുതുക