കണ്ണൂർ പേരാവൂർ കൊമ്മേരിയിൽ ആര്.എസ്.എസ് പ്രവർത്തകൻ വെട്ടേറ്റ് മരിച്ചു. ബൈക്കിൽ പോകവേ കാറിലെത്തിയ മുഖംമൂടി ധരിച്ച സംഘമാണ് ആക്രമിച്ചതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
കൊമ്മേരി ആടുവളർത്തു കേന്ദ്രത്തിന് സമീപം വച്ചാണ് ആക്രമണം ഉണ്ടായത്. കണ്ണവം ആലപ്പറമ്പ് സ്വദേശി ശ്യാം പ്രസാദ് ആണ് കൊല്ലപ്പെട്ടത്. കാക്കയങ്ങാട് ഗവ.ഐ.ടി.ഐ വിദ്യാര്‍ത്ഥിയാണ് ശ്യാമപ്രസാദ്.
ഇന്ന് വൈകീട്ട് ആറ് മണിയോടെയാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ ശ്യാമിനെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. മൃതദേഹം കൂത്തുപറമ്പ് സര്‍ക്കാര്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക