കണ്ണൂർ പേരാവൂർ കൊമ്മേരിയിൽ ആര്.എസ്.എസ് പ്രവർത്തകൻ വെട്ടേറ്റ് മരിച്ചതിൽ പ്രതിഷേധിച്ചു നാളെ കണ്ണൂർ ജില്ലയിൽ ഹർത്താൽ. രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയാണ് ഹർത്താൽ. അത്യാവശ്യം വാഹനങ്ങളും പാൽ പത്രം എന്നിവയെയും ഒഴിവാക്കിയിട്ടുണ്ടെന്ന് ബിജെപി നേതൃത്വം അറിയിച്ചു.
കൊമ്മേരി ആടുവളർത്തു കേന്ദ്രത്തിന് സമീപം വച്ചാണ് ആക്രമണം ഉണ്ടായത്. കണ്ണവം ആലപ്പറമ്പ് സ്വദേശി ശ്യാം പ്രസാദ് ആണ് കൊല്ലപ്പെട്ടത്. ബൈക്കിൽ പോകവേ കാറിലെത്തിയ മുഖംമൂടി ധരിച്ച സംഘമാണ് ആക്രമിച്ചതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. കാക്കയങ്ങാട് ഗവ.ഐ.ടി.ഐ വിദ്യാര്‍ത്ഥിയാണ് ശ്യാമപ്രസാദ്. ഗുരുതരമായി പരിക്കേറ്റ ശ്യാമിനെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക