എൻഡിഎ സർക്കാരിന്റെ അവസാനത്തെ പൂർണബജറ്റ് ധനമന്ത്രി അരുൺ ജയ്റ്റ്ലി വ്യാഴാഴ്ച ലോക്സഭയിൽ അവതരിപ്പിക്കും. രാവിലെ 11 ന് ബജറ്റ് പ്രസംഗം ആരംഭിക്കും. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് വികസോന്മുഖവും ജനപ്രിയവുമായ തീരുമാനങ്ങള്‍ ബജറ്റില്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷ.
എൻഡിഎ സര്‍ക്കാരിന്റെ അഞ്ചാമത്തെ ബജറ്റ് എന്ന നിലയില്‍ ഇത്തവണത്തേത് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടുള്ള ബജറ്റായിരിക്കും എന്നതില്‍ സംശയമില്ല. റെയിൽവെ ബജറ്റും ഇതിനൊപ്പം അവതരിപ്പിക്കും.
കാര്‍ഷിക മേഖലയ്ക്കായുള്ള പദ്ദതികള്‍, ആദായ നികുതി പരിധി കൂട്ടുക, സേവന നികുതി കുറയ്ക്കുക, തുടങ്ങിയ പ്രഖ്യാപനങ്ങള്‍ ബജറ്റിലുണ്ടാകുമെന്നാണ് പ്രതീക്ഷ. പണരഹിത സമ്ബദ് വ്യവസ്ഥയെ പ്രോത്സാഹിപ്പിക്കുന്ന പ്രഖ്യാപനങ്ങളും ബജറ്റിലുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക