ആറ്റുനോറ്റ് ഒരു കൺമണിയെ കിട്ടുക സന്തോഷമുള്ള കാര്യമാണ്. പിന്നീട് ആ കുഞ്ഞിന്റെ കളിയും സന്തോഷവുമാവും ആ വീട് നിറയെ. എന്നാൽ സന്തോഷം ഇല്ലാതാവാൻ അധിക നേരം വേണ്ടല്ലോ.. ഇന്ന് ഒരു കുടുംബത്തിന്റെ മുഴുവൻ സങ്കടമാണ് അഭിരാമി എന്ന ഒന്നേ മുക്കാൽ വയസുള്ള മകളുടെ ജീവിതം. ആലപ്പുഴ അനിൽകുമാർ-ആര്യ ദമ്പതികളുടെ മകൾ അഭിരാമിയുടെ ജീവിതമാണ് ആളുകളുടെ സഹായത്തിനായി കാത്തിരിക്കുന്നത്.
ജനിച്ച് 2 മാസം മുതൽ തുടങ്ങിയതാണ് അഭിരാമി വേദന അനുഭവിക്കാൻ. 2016 ആഗസ്ത് മാസമാണ് കരൾ രോഗസംബന്ധമായ ആദ്യ ശസ്ത്രക്രിയ എറണാകുളം അമൃത ആശുപത്രിയിൽ നടന്നത്. അസുഖത്തിന് അൽപ്പം ഒരു ആശ്വാസം ലഭിച്ചു. ഈ ശസ്ത്രക്രിയയ്ക്ക് വേണ്ടി ഡ്രൈവറായ അനിൽ കുമാറിന്റെ സർവ്വസമ്പാദ്യങ്ങളും ചെലവഴിച്ചിരുന്നു. എന്നാൽ വിധിയുടെ കറുത്ത കരങ്ങൾ അഭിരാമിക്ക് പുറകിൽ തന്നെയുണ്ടായിരുന്നു.
പിന്നീട് എറണാകുളം അമൃത ആശുപത്രിയിലെ ചിലവുകൾ താങ്ങാനാക്കാത്ത സാഹചര്യത്തിൽ ഹോസ്പിറ്റൽ അധികൃതരുടെ നിർദ്ദേശ പ്രകാരം അഭിരാമിയെ തിരുവനംന്തപുരം ശ്രീ അവിട്ടം തിരുനാൾ (SAT) ആശുപത്രിയിലേക്ക് മാറ്റുകയുണ്ടായി. നാല് മാസത്തെ SAT ചികിത്സയ്ക്ക് ശേഷം തുടർ ചികിത്സയ്ക്കായി അഭിരാമിയെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി. തുടർന്ന് വിദഗ്ദ പരിശോധനയിലൂടെ കരൾ മാറ്റിവയ്ക്കൽ മാത്രമാണ് ഏക പ്രതിവിധി എന്ന് കോട്ടയം മെഡിക്കൽ കോളേജ് ഡോക്ടർ സംഘം നിർദേശിച്ചു. കൂടാതെ ഏറ്റവും കുറഞ്ഞ ചിലവിൽ ആധുനിക യന്ത്ര സഹായത്തോടെ ഈ ശസ്ത്രക്രിയ ചെയ്യുന്നതിനായി അഭിരാമിയെ എറണാകുളം ആസ്റ്റർ മെഡിസിറ്റിയിലേക്ക് മാറ്റുവാനും പറഞ്ഞു.
ഡോക്ടർ ഗീതാ മാമൈലിന്റെ ചികിത്സയിലാണ് അഭിരാമി ഇപ്പോൾ. ഇതു വരെയുള്ള ചികിത്സയ്ക്കായി അനിൽക്കുമാറിന്റെ ചില അടുത്ത സുഹൃത്തുക്കളും നാട്ടുകാരുമാണ് സഹായിച്ചത്. ഇനി 20 ലക്ഷം രൂപയും പകരം നല്കാൻ ഒരു കരളുമാണ് അഭിരാമിക്കും ആ കുടുംബത്തിനും വേണ്ടത്.
സ്വന്തം കുടുംബത്തിൽ ഒരു ആപത്ത് വരുമ്പോൾ എല്ലാപേരും ഒത്ത് നിൽക്കുന്നത് പോലെ അഭിരാമിയെ സ്വന്തം മകളായി കണ്ട് സഹായിച്ചു കൂടെ. നമ്മുടെ കേരളം ജീവകാരുണ്യ പ്രവർത്തനങ്ങളിൽ കൈകോർത്ത് ചരിത്രം തിരുത്തിയതാണ്. നമ്മുടെ മകൾ അഭിരാമിക്ക് വേണ്ടി ഒരിക്കൽ കൂടി നമുക്ക് കൈ കോർക്കാം.
നല്കിയിരിക്കുന്ന നമ്പറിൽ വിളിച്ച് കാര്യങ്ങൾ തിരക്കി കഴിയുന്ന സഹായം ഈ പിഞ്ചോമനയ്ക്കായി നല്കുക.
അഭിരാമി മോളുടെ കൂടുതൽ വിവരങ്ങൾ.
ആസ്റ്റർമെഡിസിറ്റി ഹോസ്പിറ്റൽ, എറണാകുളം
04846699999
Hospital ID no- 300192484
അഭിരാമിയുടെ മേൽവിലാസം.
അനിൽകുമാർ റ്റി.ജി
തെക്കേച്ചിറയിൽ ഹൗസ്
തലവടി സൗത്ത്
ആലപ്പുഴ.
Pin code-689572
☎9605216016
☎9048644145
Account Details
Anil Kumar TG
Ac no-17290100026051
Bank- Federal Bank
Branch -OTHERA
IFSC CODE-FDRL0001729
പ്രതികരിക്കാൻ ഇവിടെ എഴുതുക