മലയാളികളുടെ പ്രിയ താരം മീര ജാസ്മിന്റെ പുതിയ ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. വിവാഹ ശേഷം അഭിനയ ജീവിതത്തിൽ സജീവമല്ലാതിരുന്ന മീരയുടെ പുതിയ ചിത്രങ്ങൾ കണ്ട് അമ്പരന്നിരിക്കുകയാണ് ആരാധകർ. തടിച്ചുരുണ്ട മീര ജാസ്മിന്റെ ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
മലയാളത്തിൽ മാത്രമല്ല തമിഴിലും മുൻനിര നായികയായി കത്തി നിൽക്കുമ്പോഴായിരുന്നു സിനിമയിൽ നിന്നുളള മീരയുടെ പിന്മാറ്റം.
എന്നാൽ പുതിയ സിനിമയ്ക്കുവേണ്ടിയുള്ള ഗെറ്റപ്പാണോ ഇതെന്നും അറിയാൻ കഴിയുന്നില്ല. ഗൾഫിൽ ജുവലറിയിലെത്തിയപ്പോഴുള്ള ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക