തെന്നിന്ത്യയിലെ ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താരയും സംവിധായകന് വിഘ്നേഷ് ശിവനും വിവാഹിതരാകുന്നുവെന്ന് പുതിയ റിപ്പോര്‍ട്ടുകള്‍. രണ്ട് കുടുംബങ്ങളുടെയും ആശിര്‍വാദത്തോടെ വിദേശത്ത് വച്ച് വിവാഹം നടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇതെ സംബന്ധിച്ചും വിഘ്നേഷോ നയന്‍താരയോ പ്രതികരിച്ചിട്ടില്ല. നടന് പ്രഭുദേവയും നയന്‍താരയും നേരത്തെ പ്രണയത്തിലായിരുന്നു. എന്നാല്‍ ആ ബന്ധം വിവാഹത്തില്‍ കലാശിച്ചില്ല.
പ്രണയത്തിലാണെന്ന വാര്‍ത്ത പ്രചരിക്കാന്‍ തുടങ്ങിയിട്ട് ഏറെ നാളായി. വിഘ്നേഷ് ഒരുക്കിയ നാനും റൗഡി താന്‍ എന്ന ചിത്രത്തില്‍ നായന്‍സ് ആയിരുന്നു നായിക. അതിന് ശേഷമാണ് ഇരുവരുടെയും പേരുകള്‍ ചേര്‍ത്ത് വച്ച് ഗോസിപ്പുകള്‍ ആരംഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക