പുതിയ അവഞ്ചര്‍ 180 മോട്ടോര്‍സൈക്കിളിനെ അവതരിപ്പിക്കാനൊരുങ്ങി ബജാജ് . കാഴ്ചയില്‍ അവഞ്ചര്‍ 220 സ്ട്രീറ്റിന് സമാനമാണ് പുതിയ അവഞ്ചര്‍ 180. 83,400 രൂപ എക്സ്ഷോറൂം വിലയില്‍ പുതിയ ബജാജ് അവഞ്ചര്‍ 180 സ്ട്രീറ്റ് വിപണിയില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്.
അവഞ്ചര്‍ 220 സ്ട്രീറ്റിനെക്കാളും 10,000 വിലക്കുറവിലാണ് പുതിയ അവഞ്ചര്‍ 180 എത്തുക. റെഡ്, ബ്ലാക് നിറങ്ങളിലാണ് പുതിയ 180 സിസി അവഞ്ചര്‍ മോട്ടോര്‍സൈക്കിള്‍ ലഭ്യമാവുക. നിലവിലുള്ള 178.6 സിസി സിംഗിള്‍ സിലിണ്ടര്‍, എയര്‍കൂള്‍ഡ് എഞ്ചിനില്‍ പുതിയ അവഞ്ചര്‍ എത്തുമെന്നാണ് പ്രതീക്ഷ. 17 bhp കരുത്തും 14.2 Nm torque ഉത്പാദിപ്പിക്കുന്ന എഞ്ചിനില്‍ 5 സ്പീഡ് ഗിയര്‍ബോക്സാണ് ഒരുക്കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക