തിയേറ്ററിൽ ഓടിക്കൊണ്ടിരിക്കുന്ന ജയസൂര്യയുടെ ക്യാപ്റ്റൻ എന്ന സിനിമയെ പ്രശംസിച്ചു സംവിധായകൻ ജിബു ജേക്കബ്. തന്റെ ഫേസ്ബുക്കിലൂടെയാണ് സിനിമയെപ്പറ്റി ജിബു ജേക്കബ് പറഞ്ഞിരിക്കുന്നത്.
ഫേസ്ബുക് പോസ്റ്റിന്റെ പൂർണ്ണരൂപം
ചരിത്രപുരുഷന്മാരുടെ മാനറിസങ്ങൾ നമുക്കറിയില്ല അതുകൊണ്ട് അത്തരം കഥാപാത്രങ്ങൾ സ്ക്രീനിൽ അവതരിപ്പിക്കുമ്പോൾ സംവിധായകനായാലും നടനായാലും അവരവരുടെ ഭാവനക്കൊത്ത് അവതരിപ്പിക്കാനാകും എന്നാൽ നമുക്കിടയിൽ ജീവിച്ചിരിക്കുന്ന – ജീവിച്ചിരുന്ന പ്രശസ്തരെ അവതരിപ്പിക്കുമ്പോൾ – അവർക്കൊപ്പം നടന്നവർക്കിടയിലേക്കാണ് നമ്മുടെ സൃഷ്ടി അല്ലെങ്കിൽ കഥാപാത്രം എത്തുന്നത് എന്നതൊരു വെല്ലുവിളിയാണ്. ആ വെല്ലുവിളി സമർത്ഥമായി നേരിട്ട് വിജയിച്ച ക്യാപ്റ്റന്മാരാണ് പ്രജേഷ് സെന്നും ജയസൂര്യയും.ഏറെയൊന്നും മസാലകൾ ചേർക്കാൻ സാധിക്കാത്ത കഥ – ജയവും പരാജയവും ചുരുങ്ങിയ കാലത്തിനുള്ളിൽ അനുഭവിച്ചറിഞ്ഞ സത്യസന്ധനായ വി.പി സത്യൻ എന്ന ഇന്ത്യൻ ഫുട്ബോൾ നായകന്റെ ജീവിതം എല്ലാത്തരം പ്രേക്ഷകരെയും തൃപ്തിപ്പെടുത്തും വിധം എങ്ങനെ അവതരിപ്പിക്കാമെന്ന് പ്രജേഷ് സെൻ കാണിച്ചു തന്നു.
അഭിനന്ദനങ്ങൾ സുഹൃത്തെ…
കഥാപാത്രത്തെ തിരഞ്ഞെടുക്കുന്ന രീതിയും അതിനോടുള്ള സത്യസന്ധമായ സമീപനവും ജയസൂര്യയെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തനാക്കുന്നു, മദ്രാസ് ജീവിത കാലഘട്ടത്തിൽ സത്യൻ നേരിടേണ്ടി വന്ന വിഷാദവും വേദനയും പ്രേക്ഷകരിലേക്ക് കൃത്യമായി സംവദിപ്പിക്കാൻ ജയസൂര്യക്ക് സാധിച്ചു.ഒരു ഫുട്ബോളർക്ക് വേണ്ട ശരീരഘടന , ഭാവാഭിനയത്തിൽ പുലർത്തിയ മിതത്വം – ജയസൂര്യക്ക് അഭിമാനിക്കാനൊരു മികച്ച കഥാപാത്രം – ഒപ്പം പുരസ്കാരനേട്ടങ്ങൾ ഞാൻ പ്രതീക്ഷിക്കുന്നു .നായകന്റെ നിഴലായി നിൽക്കാത്ത സ്ത്രീ കഥാപാത്രം അനിത – സത്യന്റെ സഹധർമ്മിണിയുടെ വേഷം അനുസിത്താരയും ഗംഭീരമാക്കി , റോബി വർഗ്ഗീസ് രാജിന്റെ ഫോട്ടോഗ്രാഫിക്ക് എന്റെ ഫുൾ മാർക്ക് . ഇടക്കൊക്കെ ഒന്ന് അലോസരപ്പെടുത്തുന്നുണ്ടെങ്കിലും ഗോപീ സുന്ദറിന്റെ സംഗീതം ,സ്ക്രീനിൽ നിന്നും കണ്ണെടുക്കാനാകാത്ത വിധം പ്രേക്ഷകരെ പിടിച്ചിരുത്തുന്നു.ഒരു കണക്കെടുപ്പ് നടത്തുമ്പോൾ നിരൂപകശ്രദ്ധ നേടിയ ചിത്രമായി മാത്രം ഒതുങ്ങേണ്ടതല്ല നമ്മുടെ ഈ ക്യാപ്റ്റൻ , പ്രേക്ഷക പ്രീതി നേടിയ ചിത്രം കൂടിയാകണം ,അതുകൊണ്ട് എല്ലാവരും ചിത്രം തീയേറ്ററിൽ പോയി കാണണം , നല്ല ചിത്രങ്ങളെ അകമഴിഞ്ഞു സ്നേഹിക്കുന്ന മലയാളികൾ ഈ ക്യാപ്റ്റനൊപ്പം ഉണ്ടാകും എന്നതന്നെയാണ് ഞാൻ വിശ്വസിക്കുന്നത്.
ചരിത്രപുരുഷന്മാരുടെ മാനറിസങ്ങൾ നമുക്കറിയില്ല അതുകൊണ്ട് അത്തരം കഥാപാത്രങ്ങൾ സ്ക്രീനിൽ അവതരിപ്പിക്കുമ്പോൾ സംവിധായകനായാലും…
Posted by Jibu Jacob on Monday, February 19, 2018
പ്രതികരിക്കാൻ ഇവിടെ എഴുതുക