കോഴിയിറച്ചി കിട്ടാനില്ലാത്തതിനെ തുടർന്ന് ബ്രിട്ടനിലെ പ്രധാന റെസ്റ്റോറന്റായ കെഎഫ്സിയുടെ അറുനൂറോളം ഒൗട്ട്ലെറ്റുകൾ അടച്ചുപൂട്ടി. കെഎഫ്സിക്ക് ചിക്കൻ വിതരം ചെയ്യുന്ന ഡിഎച്ച്എൽ കന്പനിക്കുണ്ടായ പാളിച്ചയാണ് പ്രതിസന്ധിക്കു കാരണമായത്.
കൂടാതെ ജീവനക്കാരോട് അവധിയിൽ പ്രവേശിക്കാനും കെഎഫ്സി ആവശ്യപ്പെട്ടിട്ടുണ്ട്.
അടുത്തയാഴ്ചയോടെ പ്രതിസന്ധി പരിഹരിച്ച് ഒൗട്ട്ലെറ്റുകൾ തുറക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും കെഎഫ്സി അധികൃതർ അറിയിച്ചു. 900 ത്തോളം ഒൗട്ട്ലെറ്റുകളാണ് കെഎഫ്സിക്ക് ബ്രിട്ടനിലുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക