ചുവന്ന ആപ്പിളുകള്‍ പോലെ തന്നെ പച്ച ആപ്പിളും ആരോഗ്യദായകമാണ്. പച്ച ആപ്പിളുകള്‍ക്ക് രുചിയില്‍ അല്‍പ്പം പുളിയും മധുരവുമാണ്. ആരോഗ്യത്തിനും സൗന്ദര്യ കാര്യങ്ങളിലും പച്ച ആപ്പിളിന് ഗുണങ്ങളേറെയുണ്ട്. പോഷകങ്ങള്‍, ഫൈബര്‍, ധാതുക്കള്‍ എന്നിവയാല്‍ സമ്പന്നമായ പച്ച ആപ്പിളില്‍ ഉയര്‍ന്ന ഫൈബര്‍ സാന്നിധ്യം ഉണ്ട്. അത് ശരീരത്തിലെ പോഷണത്തെ വര്‍ധിപ്പിക്കുന്നു.
കൂടാതെ ആപ്പിള്‍ കഴിക്കുമ്പോള്‍ തൊലി കളയരുത്. തൊലിയോടെ കഴിക്കുന്നതാണ് ശരീരത്തിന് ഉത്തമം. ഉയര്‍ന്ന ഫൈബര്‍ സാന്നിധ്യം ശരീരത്തിലെ വിഷമുക്തമാക്കലെന്ന ജോലി കൂടി നിര്‍വഹിക്കുന്നു. കരളിനെയും ദഹന വ്യവസ്ഥയെയും അപകടകരമായ വസ്തുക്കളില്‍ നിന്ന് സുരക്ഷിതമാക്കാനും ആപ്പിള്‍ സഹായിക്കുന്നു.
പച്ച ആപ്പിളുകളിലെ കുറഞ്ഞ കൊഴുപ്പ് ശരീരത്തിലെ മികച്ച രക്തചംക്രമണത്തിന് സഹായിക്കുന്നു. രക്ത ചംക്രമണം വര്‍ധിക്കുന്നത് ഹൃദ്രോഗ, പക്ഷാഘാത സാധ്യതകള്‍ ഇല്ലാതാക്കുന്നു. വിറ്റാമിന്‍ കെ കൂടുതലുള്ളതിനാല്‍ രക്തം കട്ടപ്പിടിക്കുന്നതിനും ആപ്പിള്‍ കഴിക്കുന്നത് സഹായകമാണ്. ചര്‍മ കോശങ്ങളുടെ നാശത്തെ വിറ്റാമിന്‍ സി തടയും. ചര്‍മത്തിലുണ്ടാകുന്ന ക്യാന്‍സറിനുള്ള സാധ്യതയെ തടയുകയും ചെയ്യും. വിറ്റാമിന്‍ എയുടെ സാന്നിധ്യം കാഴ്ച ശക്തിയെ സഹായിക്കും.
പച്ച ആപ്പിള്‍ കാല്‍സ്യത്താല്‍ സമ്പന്നമാണ്. എല്ലാ ദിവസവും പച്ച ആപ്പിള്‍ കഴിക്കുന്നത് എല്ലുകളുടെയും പല്ലിന്റെയും ബലം വര്‍ധിപ്പിക്കും. മാത്രമല്ല, ചര്‍മത്തിന്റെ പുഷ്ടിയെ നിലനിര്‍ത്താനും അതുവഴി സൗന്ദര്യം സംരക്ഷിക്കാനും പച്ച ആപ്പിള്‍ കഴിക്കുന്നത് സഹായകമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക