വിവാഹം ശേഷം “36 വൈദിനിൾ” കൂടി അരങ്ങേറ്റം ക്കുറിച്ച താരം ഇപ്പോൾ പ്രശസ്തയായത് നാച്ചിയാറിലെ പോലീസ് വേഷത്തിലാണ്. ബാല സംവിധാനം ചെയ്ത് ഈ ചിത്രത്തിൽ തന്റേടിയായ പോലീസ് ഓഫീസറുടെ വേഷത്തിലാണ് ജ്യോതിക എത്തിയത്.
ചേട്ടത്തിയുടെ അഭിനയത്തെ വാഴ്ത്തി രംഗത്തു വന്നിരിക്കുകയാണ് നടനും സൂര്യയുടെ അനിയനുമായ കാർത്തി. അണ്ണി സിനിമയില്‍ തകര്‍ത്തു എന്നാണ് കാര്‍ത്തിയുടെ അഭിപ്രായം. ട്വിറ്ററിലൂടെയാണ് കാർത്തി ഈ പ്രശംസ അറിയിച്ചത്.
മികച്ചകഥയും കരുത്തുള്ള അഭിനയവും കാഴ്ച്ച വെച്ച ചിത്രമാണ് നാച്ചിയാര്‍. ഒരുപാട് നല്ല കഥാപാത്രങ്ങളുള്ള ഈ ചിത്രം കാണുക എന്നത് നല്ലൊരു അനുഭവമായിരുന്നു. അണ്ണിയും (ജ്യോതിക) ജി.വിയും കരുത്തുറ്റ കഥാപാത്രങ്ങളെ മികച്ചതാക്കി’- കാര്‍ത്തി ട്വിറ്ററില്‍ കുറിച്ചു.
ജ്യോതിക, ജി.വി പ്രകാശ് എന്നിവരാണ് ചിത്രത്തില്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത് . ജ്യോതികയുടെ കരിയറിലെ ഏറ്റവും മികച്ച പ്രകടനമാണ് നാച്ചിയാറിലേതെന്ന് സിനിമ കണ്ട പലരും വിലയിരുത്തിക്കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക