ഒമർ ലുലുവിന്റെ ഒരു അഡാർ ലവിലെ മാണിക്യമലരായ പൂവി എന്ന ഗാനം ഹിറ്റായതിൽ പിന്നെ നായിക പ്രിയാവാര്യരുടെ ശുക്രദശ തെളിഞ്ഞിരിക്കുകയാണ്. ലോകത്തെമ്പാടും ആരാധകരുടെ മനംകവർന്ന പ്രിയക്ക് ഫേസ്ബുക്ക് ഉടമ മാർക്ക് സുക്കർബർഗിനേക്കാൾ ഫോളോഴേഴ്സ് ഇൻസ്റ്റഗ്രാമിൽ ഉണ്ടെന്ന് കണക്കുകൾ.
കുറഞ്ഞ ദിവസത്തിനുള്ളിൽ പ്രിയവാര്യർ ഇൻസ്റ്റഗ്രാമിൽ നാലര മില്യൺ ആരാധകരെയാണ് നേടിയത്. ഇതുവരെ സുക്കർബർഗിന് നാല് മില്യൺ ഫോളോവേഴ്സ് മാത്രമേ ഉള്ളൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക