പാലക്കാട്: മോഷണക്കുറ്റം ആരോപിച്ച് നാട്ടുകാർ തടഞ്ഞുവച്ച ആദിവാസി യുവാവ് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്നതിനിടെ മരിച്ചു. അട്ടപ്പാടി കടുക് മണ്ണ ആദിവാസി ഊരിലെ മധു എന്ന യുവാവാണ് മരിച്ചത്. അടുത്തിടെ പ്രദേശത്തെ ഒരു വീട്ടിൽ നടന്ന മോഷണവുമായി ബന്ധപ്പെട്ട് മധുവിനെതിരെ ആരോപണമുയർന്നിരുന്നു. ഇയാളെ നാട്ടുകാർ ക്രൂരമായി മർദ്ദിച്ചതായി ആരോപണമുണ്ട്.
ഇതിന് ശേഷം കാണാതായ മധുവിനെ വനത്തിനോട് ചേർന്ന ഒരു പ്രദേശത്ത് നിന്നാണ് നാട്ടുകാർ പിടികൂടിയത്. തുടർന്ന് നാട്ടുകാർ ചേർന്ന് ഇയാളെ ക്രൂരമായി മർദ്ദിച്ചതിന് ശേഷമാണ് പൊലീസിന് കൈമാറിയതെന്നാണ് ലഭിക്കുന്ന വിവരം. അതേസമയം നാട്ടുകാർ മധുവിനെ മർദ്ദിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചുകൊണ്ടിരിക്കുകയാണ്.
അഗളിയിലെ സർക്കാർ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്തതിന് ശേഷം കൂടുതൽ നടപടികളിലേക്ക് കടക്കുമെന്ന് പൊലീസ് വ്യക്തമാക്കി. തങ്ങൾക്ക് കൈമാറുന്നതിന് മുമ്പ് നാട്ടുകാർ മർദ്ദിച്ചതായി തെളിഞ്ഞാൽ നരഹത്യയ്ക്ക് കേസെടുക്കുമെന്നും പൊലീസ് കൂട്ടിച്ചേർത്തു.
https://www.facebook.com/prasad.udumbissery/videos/1759382894123883/
പ്രതികരിക്കാൻ ഇവിടെ എഴുതുക