കൊച്ചി: പടിവാതിലിന്നു പുറത്തേക്ക് നാലാം സീസണിൽ കേരളാ ബ്ലാസ്റ്റേഴ്സ് പുറത്തേക്ക്. സമനിലയിൽ കളി അവസാനിക്കുമ്പോൾ കളികളെത്തൊട് വിട പറഞ്ഞു ബ്ലാസ്റ്റേഴ്സ്. ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോൾ മത്സരത്തിന്റെ സീസൺ നാലിലാണ് ബ്ലാസ്റ്റേഴ്സ് തട്ടകം വിട്ടത്.
അതീ നിര്‍ണായകമായ പോരാട്ടത്തില്‍, തങ്ങളുടെ അവസാന ഹോം മത്സരത്തില്‍ ചെന്നൈയിന് എഫ്.സിയോടു ഗോള്‍രഹിത സമനില വഴങ്ങി ബ്ലാസ്റ്റേഴ്സ് പ്രതീക്ഷ കൈവിട്ടു. ഇന്നലെ കൊച്ചിയില്‍ നടന്ന മത്സരത്തില്‍ അനുകൂലമായി ലഭിച്ച പെനാല്‍റ്റിയടക്കം തുലച്ച കേരളാ ടീം അനിവാര്യമായ പതനം ഏറ്റുവാങ്ങുകയായിരുന്നു.
സമനിലയോടെ പോയിന്റ് നിലയില്‍ നാലാം സ്ഥാനത്തേക്ക് എത്താനുള്ള അവസരമാണ് ബ്ലാസ്റ്റേഴ്സ്നു നഷ്ടമായത് . 17 മത്സരങ്ങളില്‍ നിന്ന് ആറു ജയവും ഏഴു സമനിലയുമടക്കം 25 പോയിന്റുമായി അഞ്ചാം സ്ഥാനത്തേക്ക് ബ്ലാസ്റ്റേഴ്സ് പിൻ തള്ളപ്പെട്ടു . മാര്‍ച്ച് ഒന്നിന് ബംഗളുരു എഫ്.സിയുമായുള്ള ഒരു മത്സരം മാത്രം ബാക്കിനില്‍ക്കെ ബ്ലാസ്റ്റേഴ്സ് ഇനി പ്ലേ ഓഫ് കളിക്കണമെങ്കില്‍ ജംഷഡ്പുരും ഗോവയും അടുത്ത മത്സരങ്ങള്‍ എല്ലാം തോല്‍ക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക