മോഷണക്കുറ്റം ആരോപിച്ച് അട്ടപ്പാടിയില്‍ ആള്‍ക്കൂട്ടം തല്ലിക്കൊന്ന ആദിവാസി യുവാവ് മധുവിന്റെ കൊലപാതകത്തില്‍ പ്രതിഷേധം രേഖപ്പെടുത്തി നടൻ നിവിന്‍ പോളി. ഫേസ്ബുക്കിലൂടെയാണ് താരം പ്രതിഷേധം രേഖപ്പെടുത്തിയത്.
നിവിൻ പോളി യുടെ ഫേസ്ബുക് പോസ്റ്റ്
ഹൃദയശൂന്യതയെന്ന് പറഞ്ഞാല്‍ അത് താരതമ്യേന കുറഞ്ഞുപോകും. കണ്ണിലും മനസ്സിലും അന്ധകാരം നിറഞ്ഞ മനുഷ്യത്വരഹിതമായ ഈ പ്രവൃത്തിയില്‍ മനുഷ്യനെന്ന നിലയില്‍ നാം ഓരോരുത്തരും ലജ്ജിച്ചു തല താഴ്ത്തേണ്ട അവസ്ഥയാണ്. വിശപ്പിന്റെ രുചിമറക്കാന്‍ മരണത്തിന്റെ രുചിയറിയെണ്ടിവന്ന ഒരു പച്ച മനുഷ്യന്. സുഹൃത്തേ… ഒരേ ഒരു വാക്ക്…. മാപ്പ്.! എല്ലാത്തിനും…
ഹൃദയശൂന്യതയെന്ന് പറഞ്ഞാൽ അത് താരതമ്യേന കുറഞ്ഞുപോകും. കണ്ണിലും മനസ്സിലും അന്ധകാരം നിറഞ്ഞ മനുഷ്യത്വരഹിതമായ ഈ പ്രവൃത്തിയിൽ…
Posted by Nivin Pauly on Friday, February 23, 2018
പ്രതികരിക്കാൻ ഇവിടെ എഴുതുക