കായംകുളം: കെഎസ്ആര്‍ടിസി ബസും പിക്ക് അപ് വാനും കൂട്ടിയിടിച്ച് കായംകുളത്ത് ഒരാള്‍ മരിച്ചു. പിക്കപ്പ് വാന്‍ ഡ്രൈവര്‍ പത്തനാപുരം കുന്നിക്കോട് സ്വദേശി ഗിരീഷ് ആണ് മരിച്ചത്.
അപകടത്തില്‍ രണ്ടുപേര്‍ക്ക് ഗുരുതര പരിക്കേറ്റു. കുന്നിക്കോട് സ്വദേശി നിസാമുദീന്‍, കരീലക്കുളങ്ങര സ്വദേശി ബാബു എന്നിവര്‍ക്ക് പരിക്കേറ്റു.
ഞായറാഴ്ച രാവിലെ ഏഴുമണിയോടെ ദേശീയപാതയില്‍ കായംകുളം കൊറ്റുകുളങ്ങര ജംഗ്ഷന് സമീപം റെയിന്‍ബോ ഓഡിറ്റോറിയത്തിന് സമീപമായിരുന്നു അപകടം.
പരിക്കേറ്റവരെ ആലപ്പുഴ, കോട്ടയം മെഡിക്കല്‍ കോളേജ് എന്നീവിടങ്ങളില് പ്രവേശിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക