തണുപ്പേകുന്ന ഹെൽമെറ്റ് വിപണിയിലെത്തുന്നു. ഹൈദരാബാദില്‍ നിന്നുളള മൂന്ന് മെക്കാനിക്കല്‍ എഞ്ചിനീയര്‍മാരാണ് എയര്‍ കണ്ടീഷന്‍ ഹെല്‍മറ്റ് യാഥാര്‍ത്ഥ്യമാക്കിയിരിക്കുന്നത്. നിലവില്‍ വ്യാവസായിക ജോലികളില്‍ ഏര്‍പ്പെടുന്നവര്‍ക്കായുളള ഹെല്‍മറ്റ് ഇവര്‍ തയ്യാറാക്കിയിട്ടുണ്ട്. ഇനി ബൈക്ക് യാത്രക്കാര്‍ക്ക് വേണ്ട ഹെല്‍മറ്റിന്റെ രൂപമുണ്ടാക്കും.
രണ്ട് മണിക്കൂര്‍ ബാറ്ററി ലൈഫ് ഉറപ്പു പറയുന്ന ഹെല്‍മറ്റിന് 5,000 രൂപയും 8 മണിക്കൂര്‍ ബാറ്ററി ലൈഫ് ഉളള ഹെല്‍മറ്റിന് 5.500 രൂപയുമാണ് വിലയിട്ടിരിക്കുന്നത്.
നിലവില്‍ ഇവരുടെ സ്റ്റാര്‍ട്ട് അപ്പില്‍ നിന്നും ഹെല്‍മറ്റുകള്‍ വാങ്ങാന്‍ നാവികസേനയും ടാറ്റ മോട്ടോര്‍സും കരാര്‍ ഒപ്പുവെച്ചുകഴിഞ്ഞു. ഏറെ സുരക്ഷയും ഭദ്രതയും ഉറപ്പാക്കുന്ന ഹെല്‍മറ്റ് വാണിജ്യാടിസ്ഥാനത്തില്‍ താമസിയാതെ പുറത്തിറങ്ങും. ഇതിന്റെ ഭാഗമായി ഹൈദരാബാദ് ട്രാഫിക് പൊലീസിന് ആദ്യ 20 ഹെല്‍മറ്റുകള്‍ സൗജന്യമായി നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക