മുഖ്യമന്ത്രി പിണറായി വിജയന് ഭ്രാന്താണെന്ന് കെ.സുധാകരന്. നാല്‍പ്പാടി വാസുവെന്ന സിപിഎം പ്രവര്‍ത്തകനെ കൊന്നകേസില്‍ പിടിയിലായതും ശിക്ഷിക്കപ്പെട്ടതും കെ.സുധാകരന്റെ ഗണ്‍മാനായിരുന്നു. ഈ കേസില്‍ യഥാര്‍ത്ഥ കുറ്റവാളി കെ.സുധാകരനാണന്നാണ് മുഖ്യമന്ത്രി ആരോപിച്ചത്. ഇതിനെതിരായാണ് കെ.സുധാകരന്റെ പ്രസ്താവന.
കൂടാതെ അദ്ദേഹത്തിന്റെ വ്യക്തിത്വം ഇല്ലായ്മയെ കുറിച്ച് താന്‍ സ്വയം അദ്ദേഹത്തോട് സഹതപിക്കുകയാണെന്നും കെ.സുധാകരന് വ്യക്തമാക്കി.
ഷുഹൈബ് വധവുമായി ബന്ധപ്പെട്ട് കണ്ണൂരില്‍ നിരാഹാര സമരം തുടരുകയാണ് കെ.സുധാകരന്. സര്‍ക്കാര്‍ നിഷേധാത്മക നിലപാട് തുടരുന്ന സാഹചര്യത്തില്‍ പാര്‍ട്ടിയുടെ നേതാക്കളുമായി കൂടിയാലോചിച്ച് ഭാവികാര്യങ്ങള്‍ തീരുമാനിക്കുമെന്ന് കെ.സുധാകരന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക