നിരത്തിൽ ഇറങ്ങി കുതിച്ചാൽ ആരും നോക്കി പോകും ലക്ഷങ്ങൾ വിലമതിക്കുന്ന ഹാർഡ്ലി ഡേവിഡ്സൺ ആരെയും ആകർഷിക്കുന്ന മോഡൽ. 1903 ൽ ആരംഭിച്ച ഹാർലിയുടെയും ഡേവിഡ്സണിന്റെയും യാത്ര ഇപ്പോൾ ലോക വിപണി കീഴടക്കി വാഴുന്ന ഹാർലി ഡേവിഡ്സണായി.ഇന്ത്യൻ വിപണി കീഴടക്കാൻ മൂന്ന് വ്യത്യസ്ത ഭാവങ്ങളിൽ എത്തുകയാണ് ഈ വർഷം ഹാർലി ഡേവിഡ്സൺ.
ലോ റൈഡര്‍, ഡീലക്സ് മോഡലുകള്‍ക്ക് യഥാക്രമം 12.99 ലക്ഷം രൂപ, 17.99 ലക്ഷം രൂപയാണ് വിപണി വില . 2018 ഫാറ്റ്ബോയ് ആനിവേഴ്സറി മോട്ടോര്‍സൈക്കിളിന്റെ ഡല്‍ഹി എക്സ്ഷോറൂം വില 19.79 ലക്ഷം രൂപയാണ് എഴുപതുകളിലെ ചോപ്പര്‍ യുഗത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട ഡിസൈനാണ് ലോ റൈഡറിന് നൽകിയിട്ടുള്ളത്.
ഹാര്‍ലി ഡേവിഡ്സണ് ലോ റൈഡര്‍, ഡീലക്സ്, ഫാറ്റ് ബോയ് ആനിവേഴ്സറി മോഡലുകള്‍ വിപണിയിലെത്തി. പുതിയ എഞ്ചിന്റെ പശ്ചാത്തലത്തില്‍ കുറഞ്ഞ സമയം കൊണ്ടു കൂടുതല്‍ വേഗത കൈവരിക്കാന്‍ ഫാറ്റ്ബോയ് ആനിവേഴ്സറിയ്ക്ക് സാധിക്കുമെന്നാണ് കമ്പനി പറയുന്നത്
പ്രതികരിക്കാൻ ഇവിടെ എഴുതുക