ആലപ്പുഴ: ആലപ്പുഴ എഴുപുന്ന പഞ്ചായത്ത് ഉപതിരഞ്ഞെടുപ്പിന്റെ വിജയാഹ്ളാദത്തിനിടെ യു.ഡി.എഫ് സ്ഥാനാര്‍ഥിയെ വീട്ടില്‍ക്കയറി തലയ്ക്കിടിച്ച് പരിക്കേല്‍പ്പിച്ചതായി പരാതി.
യുഡി.എഫ് സ്ഥാനാര്‍ഥി ഹൈമവതിക്കാണ് കല്ലുകൊണ്ട് ഇടിയേറ്റത്. പരിക്കേറ്റ ഹെെമവതി ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഹൈമവതിയുടെ വീടിന് മുന്നിലൂടെ പ്രവര്‍ത്തകര്‍ പ്രകടനമായി പോകുന്നതിനിടെയാണ് സംഘര്‍ഷമുണ്ടായത്.
സംഭവത്തില്‍ പ്രതിഷേധിച്ച് ആലപ്പുഴ ഏഴുപുന്ന പഞ്ചായത്തില്‍ വെള്ളിയാഴ്ച യു.ഡി.എഫ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക